Home LOCAL NEWS മൂവാറ്റുപുഴയിൽ തരംഗമുണർത്തി ജോയ്‌സ് ജോർജിന്റെ പര്യടനം

മൂവാറ്റുപുഴയിൽ തരംഗമുണർത്തി ജോയ്‌സ് ജോർജിന്റെ പര്യടനം

മൂവാറ്റുപുഴ: ഇടുക്കി പാർലമെൻറ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. ജോയ്‌സ് ജോർജിൻറെ മൂവാറ്റുപുഴ മണ്ഡലത്തിൽ രണ്ടാം ഘട്ട പര്യടനത്തിൽ എൽഡിഎഫ് പ്രവർത്തകരുടെ ആവേശകരമായ വരവേല്പ്

ശനിയഴ്ച രാവിലെ 7.30 ന് പൈങ്ങോട്ടൂർ പഞ്ചായത്തിൽ ആദ്യ സ്വീകരണ കേന്ദ്രമായ ഞാറക്കാട് സ്ഥാനാർത്ഥിയെ എൽഡിഎഫ് പ്രവർത്തകർ വരവേറ്റു. മുത്തുക്കുടകളും ദഫ് മുട്ട്, ഗരുഡൻ തൂക്കം, നിറപറ, പൂമാലകൾ വാദ്യമേളങ്ങളോടെയും തെരഞ്ഞടുപ്പ് ചിഹ്നംപതിച്ച 20 മീറ്റർ നീളമുളള ചുവന്ന ബാനർ ഉയർത്തിയും പൂക്കൾ വിതറിയുമാണ് വേദിയിലേയ്ക്കാനയിച്ചത്.

പര്യടനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് സതീഷ് ഉദ്ഘാടനം ചെയ്തു. കെ എം കുര്യാക്കോസ് അധ്യക്ഷനായി. പി ആർ മുരളീധരൻ, ബാബു പോൾ, ഷാജി മുഹമ്മദ്, കെ പി രാമചന്ദ്രൻ, എൽദോ എബ്രഹാം എ വി സുരേഷ്, ജോളി പൊട്ടയ്ക്കൽ, അഡ്വ.ഷൈൻ ജേക്കബ്, ശശി കുഞ്ഞൻ, റാജി വിജയൻ, ലിജി ഷിജു, വിൽസൻ നെടുങ്കല്ലേൽ സണ്ണി മാത്യു തുടങ്ങിയവർ സംസാരിച്ചു. സ്വന്തം കൃഷിയിടത്തിലെ ഉല്പന്നങ്ങളുമായി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റി കൺവീനർ സാബു ടി മാത്യുവും കർഷകരും ജോയ്‌സ് ജോർജിനെ സ്വീകരിച്ചു. വനിതകളും കുട്ടികളുമുൾപ്പെടെ നൂറുകണക്കിന് പേർ പൂച്ചെണ്ടുകൾ നൽകി ഹാരമണിയിച്ചും സ്വീകരിച്ചു. മുൻ എംപിയായിരുന്നപ്പോൾ ജോയ്‌സ് ജോർജ് നാടിന് നൽകിയ വികസനത്തെ മറക്കാനാവില്ലെന്ന് വോട്ടർമാർ പറഞ്ഞു.
പര്യടനം പനങ്കരയും കഴിഞ്ഞ് കടവൂരിൽ എത്തിയപ്പോൾ സമീപത്തെ സ്‌കൂൾ മൈതാനത്ത് ക്രിക്കറ്റ് കളിയ്ക്കുകയായിരുന്ന യുവാക്കൾ ജോയ്‌സിനെ കളിക്കാൻ ക്ഷണിച്ചു. അവർക്കൊപ്പം കളത്തിലിറങ്ങിയ സ്ഥാനാർഥി ആദ്യ ബോൾ ബൗണ്ടറി കടത്തി ഫോർ അടിച്ചത് ആവേശമായി.

മഞ്ചരിപ്പീടിക, ചാത്തമറ്റം സ്‌കൂൾ, പൈങ്ങോട്ടൂർ ടൗൺ എന്നിവിടങ്ങളിൽ പര്യടനം നടത്തി കുളപ്പുറത്ത് സമാപിച്ചു. ആയവന പഞ്ചായത്തിലെ സിദ്ധൻപടിയിൽ ഉജ്വല സ്വീകരണത്തോടെ സ്വീകരിച്ചു കാലാമ്പൂര്, അഞ്ചൽപ്പെട്ടി, കടുംപിടി, പുന്നമറ്റം, തോട്ടഞ്ചേരി, വരാപ്പിള്ളിമ്യാൽ ‘കുഴുമ്പിൽ താഴ്, ഏനാനല്ലൂർ ഷാപ്പുംപടി, ആയവന പള്ളിത്താഴം, എസ്എൻഡിപി ജംഗ്ഷൻ എന്നിവിടങ്ങളിലും പര്യടനം നടത്തി കാവക്കാട് സമാപിച്ചു. ഉച്ചകഴിഞ്ഞ് മാറാടി പഞ്ചായത്തിലെ പര്യടനത്തിലെ ആദ്യ സ്വീകരണ കേന്ദ്രമായ പെരിങ്ങഴ കവലയിൽ എൽഡിഎഫ് പ്രവർത്തകർ കാത്തു നിന്നു തുടർന്ന് എയ്ഞ്ചൽ വോയ്‌സ് കവല, പള്ളിക്കവല, ഈസ്റ്റ് മാറാടി, പാറത്തട്ടാൽ പള്ളിത്താഴം, മണ്ണത്തൂർ കവല, വിരിപ്പുകണ്ടം കായനാട് റേഷൻകടപ്പടി, എന്നിവിടങ്ങളിൽ സ്വീകരണമേറ്റുവാങ്ങി.
ഓണായേലിവയൽ കടവിലെത്തിയപ്പോൾ ചെണ്ടയും വയലിനും ചേർന്ന ഫ്യൂഷൻ ബാൻറോടെ പ്രവർത്തകർ സ്ഥാനാർഥിയെ വരവേറ്റു. എന്നിവിടങ്ങളിലായിന്നു സ്വീകരണം.
വാളകം പഞ്ചായത്തിലെ റാക്കാട് നാന്തോട് കവലയിൽ മുത്തുക്കുടകളും കൊടികളുമായി സ്ത്രീകൾ ഉൾപ്പെടെ സ്വീകരിച്ചു തുടർന്ന് ഗണപതി കവല, മേക്കടമ്പ് എൽപി സ്‌കൂൾ, വാളകം കല, കോളാത്തുരുത്ത്, പാലനാട്ടിൽ കവല, കുന്നയ്ക്കാൻ സിടിസി കവല, പനാമ കവലയിലും സ്ഥാനാർഥിയ്ക്ക് സ്വീകരണം നൽകി. കടാതി പള്ളിത്താഴത്ത് സമാപിച്ചു. വൈകിട്ട് പായിപ്ര പഞ്ചായത്തിലെ മുടവൂർ ജയ്ഹിന്ദ് കവലയിൽ നിന്ന് തുടങ്ങിയ പര്യടനം തുടർന്ന് മുടവൂർ പള്ളിത്താഴം, ഇ ബി ജംഗ്ഷൻ, എള്ളുമലപ്പടി, പായിപ്ര കവല, തട്ടുപറമ്പ്, പായിപ്ര സൗത്ത്, സ്‌കൂൾപടി, മാനാറി, സൊസൈറ്റിപ്പടി, തൃക്കളത്തൂർ കാവുംപടി, പള്ളിക്കത്താഴത്തും പര്യടനം നടത്തി പള്ളിച്ചിറങ്ങരയിൽ സമാപിച്ചു.
സ്വീകരണ കേന്ദ്രങ്ങളിൽ സജി ജോർജ്, അനീഷ് എം മാത്യു, കെ എ നവാസ്, വി ആർ ശാലിനി, വിൻസൻ ഇല്ലിക്കൽ, കെ.ജി അനിൽകുമാർ, കെ എം ശശികുമാർ, കെ കെ ശശി തുടങ്ങിയവർ സംസാരിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version