Home NEWS ലെബനാനിൽ നിന്ന് 4,00000 കുട്ടികളെ മാറ്റിപ്പാർപ്പിച്ചതായി യുനിസെഫ്

ലെബനാനിൽ നിന്ന് 4,00000 കുട്ടികളെ മാറ്റിപ്പാർപ്പിച്ചതായി യുനിസെഫ്

0

ബെയ്‌റൂത്ത്: ഇസ്രയേൽ ആക്രമണം തുടങ്ങിയ ശേഷം ലെബനാനിൽ നിന്ന് 400,000 കുട്ടികളെ മാറ്റിപ്പാർപ്പിച്ചതായി യുനിസെഫ്. ഇസ്രായേൽ ആക്രമണം വ്യാപിപ്പിക്കുകയും സത്രീകളും കുട്ടികളും കൂടുതൽ ആക്രമണത്തിന് ഇരയാവുകയും ചെയ്തതോടെയാണ് യുനിസെഫിന്റെ നടപടി.
1.2 ദശലക്ഷം ആളുകൾ പലയാനം ചെയ്തു.യുണിസെഫിന്റെ മാനുഷിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടർ ടെഡ് ചൈബാൻ അഭയാർത്ഥി ക്യാമ്പുകളായി മാറിയ സ്‌കൂളുകൾ സന്ദർശിച്ചു. ലക്ഷക്കണക്കിന് കുട്ടികൾക്കാണ് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരിക്കുന്നത്. പാർപ്പിട സമുച്ചയങ്ങൾ കൂടാതെ നിരവധി സ്‌കൂളുകൾ ഇസ്രായേൽ തകർത്തുവെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച വടക്കൻ ലബനാനിൽ ഇസ്രായേലിൽ ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ ഐതൂവിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 21 പേരാണ് മരിച്ചത്.
ക്രിസ്ത്യൻ ഭൂരിപക്ഷ ജില്ലയായ സഗർത്തയിലാണ് ഐതൂ ആദ്യമായാണ് ആക്രമണത്തിനിരയാകുന്നത്. താമസകേന്ദ്രങ്ങളിൽ അഭയം തേടിയവർ ഉൾപ്പെടെ ജനത്തിരക്കേറിയ പ്രദേശത്ത് നിരവധി വീടുകൾ തകർന്നു. വാഹനങ്ങൾ കത്തിനശിക്കുകയും ചെയ്തു. തകർന്ന കെട്ടിടങ്ങൾക്കും മറ്റ് അവശിഷ്ടങ്ങൾക്കും അടിയിൽ മൃതദേഹങ്ങൾ കുടുങ്ങി കിടക്കുന്നതായി മാധ്യമങ്ങൾ റി്‌പ്പോർട്ട് ചെയ്യുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version