Home PRAVASI NEWS GULF സ്വകാര്യ സ്കൂളുകളുടെ ലൈസൻസ് സാധുതാ പരിശോധന കർശനമാക്കിയതോടെ അടച്ചുപൂട്ടൽ ഭീഷണിയിലായിരിക്കുകയാണ് സ്വകാര്യ വിദ്യാലയങ്ങൾ

സ്വകാര്യ സ്കൂളുകളുടെ ലൈസൻസ് സാധുതാ പരിശോധന കർശനമാക്കിയതോടെ അടച്ചുപൂട്ടൽ ഭീഷണിയിലായിരിക്കുകയാണ് സ്വകാര്യ വിദ്യാലയങ്ങൾ

Kuwait School

കുവൈത്ത് സിറ്റി : കുവൈത്തിൽ നിരവധി സ്വകാര്യ വിദ്യാലയങ്ങൾ അടച്ചു പൂട്ടൽ ഭീഷണി നേരിടുന്നതായി റിപ്പോർട്ട്.സ്വകാര്യ വിദ്യാലയങ്ങളുടെ ,ലൈസൻസുകളുടെ സാധുത പരിശോധന കർശനമാക്കിയതോ ടെയാണ് വിദേശ വിദ്യാലയങ്ങൾ ഉൾപ്പെടെ പ്രതിസന്ധിയിലായിരിക്കുന്നത്.ഇവയുടെ ലൈസൻസുകൾ സൂക്ഷമായി നിരീക്ഷിക്കുന്നതിന് ചുമതലപ്പെട്ട അന്താരാഷ്ട്ര അക്കാദമിക് അക്രഡിറ്റേഷൻ സമിതിയുടെ പീഡനത്തിന് സ്വകാര്യ വിദ്യാലയ അധികൃതർ വിധേയരാകുന്നതായി പ്രൈവറ്റ് സ്കൂൾസ് യൂണിയൻ മേധാവി നൂറ അൽ-ഗാനിം വെളിപ്പെടുത്തി.ഇതെ തുടർന്ന് രാജ്യത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന നാല്പത്തി അഞ്ച് സ്വകാര്യ വിദ്യാലയങ്ങളുടെ ലൈസൻസുകൾ ഇത് വരെ പുതുക്കാൻ സാധിച്ചിട്ടില്ലെന്നും അവർ അറിയിച്ചു. ഇവയിൽ 31 വിദ്യാലയങ്ങളുടെ ലൈസൻസ് കാലാവധി,കഴിഞ്ഞ ജൂണിലും ബാക്കിയുള്ളവയുടെത് ഓഗസ്റ്റ് മാസത്തിലും അവസാനിച്ചു കഴിഞ്ഞിരിക്കുകയാണ്.


ഈ വിദ്യാലയങ്ങളുടെ ഉടമകൾ ലൈസൻസ് പുതുക്കുന്നതിന് ആവശ്യമായ എല്ലാ രേഖകളും മന്ത്രാലയത്തിന് നൽകിയിട്ടുണ്ടെന്നും ഉന്നതവിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ ആക്ടിംഗ് മന്ത്രി ഡോ. നാദർ അൽ ജലാലിന് അയച്ച കത്തിൽ അൽ ഗാനിം പറഞ്ഞു. അതെ പോലെ ലൈസൻസ് കാലാവധി ഒരു വർഷമാക്കി പരിമിതപ്പെടുത്തുന്നത് മൂലം അധ്യാപകർക്ക് തങ്ങളുടെ ലൈസൻസുകൾ ഒരു വർഷത്തിൽ അധികം കാലാവധിയിൽ പുതുക്കി നൽകുന്നില്ല.ഇത് മൂലം മികച്ച അധ്യാപകർ കുവൈത്തിലെ പ്രവർത്തനം അവസാനിപ്പിച്ച് തിരിച്ചു പോകുന്ന സാഹചര്യമാണ് നില നിൽക്കുന്നതെന്നും അവർ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version