Home PRAVASI NEWS GULF കുവൈത്തിൽ വ്യാ​പ​ക പൊ​ടി​ക്കാ​റ്റ്

കുവൈത്തിൽ വ്യാ​പ​ക പൊ​ടി​ക്കാ​റ്റ്

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് കാ​ലാ​വ​സ്ഥ മാ​റ്റ​ത്തി​ന്റെ സൂ​ച​ന ന​ൽ​കി വ്യാ​ഴാ​ഴ്ച വ്യാ​പ​ക പൊ​ടി​ക്കാ​റ്റ്. രാ​വി​ലെ മു​ത​ൽ രൂ​പം​കൊ​ണ്ട കാ​റ്റ് മി​ക്ക​യി​ട​ത്തും പൊ​ടി​പ​ട​ല​ങ്ങ​ൾ പ​ട​ർ​ത്തി. പൊ​ടി​പ​ട​ല​ങ്ങ​ൾ ദൂ​ര​ക്കാ​ഴ്ച കു​റ​ക്കാ​നും മ​റ്റു പ്ര​ശ്ന​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യ​തി​നാ​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. വ​രും ദി​വ​സ​ങ്ങ​ളി​ലും പൊ​ടി​പ​ട​ല​ത്തി​ന് സാ​ധ്യ​ത​യു​ണ്ട്.

അ​തേ​സ​മ​യം, അ​ടു​ത്ത ആ​ഴ്ച​യും കാ​ലാ​വ​സ്ഥ പ​ക​ൽ ചൂ​ടു​ള്ള​താ​യി​രി​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥ​കേ​ന്ദ്രം അ​റി​യി​ച്ചു. രാ​ത്രി ചൂ​ട് മി​ത​മാ​യി​രി​ക്കും. വെ​ള്ളി​യാ​ഴ്ച ചൂ​ടു​ള്ള​താ​യി​രി​ക്കും. പ​ര​മാ​വ​ധി താ​പ​നി​ല 40 നും 42 ​നും ഇ​ട​യി​ലാ​യി​രി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. നേ​രി​യ​തോ മി​ത​മാ​യ​തോ ആ​യ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ട്. കാ​റ്റ് തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ൽ പൊ​ടി​പ​ട​ല​ങ്ങ​ൾ സൃ​ഷ്ടി​ക്കാം. ശ​നി​യാ​ഴ്ച​യും കാ​ലാ​വ​സ്ഥ ചൂ​ടു​ള്ള​താ​യി​രി​ക്കും. പ​ര​മാ​വ​ധി താ​പ​നി​ല 39 മു​ത​ൽ 41 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ആ​യി​രി​ക്കും. രാ​ത്രി​യി​ലെ കാ​ലാ​വ​സ്ഥ മി​ത​മാ​യി​രി​ക്കും.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version