Home PRAVASI NEWS GULF അൽ ഷാ‍ബ് മേഖലയിൽ കുവൈത്ത് ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിൽ പരിശോധന

അൽ ഷാ‍ബ് മേഖലയിൽ കുവൈത്ത് ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിൽ പരിശോധന

കുവൈത്ത് സിറ്റി:
കുവൈത്തിലെ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര-പ്രതിരോധ മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സൗദ് അസ്സബാഹ് അൽ ഷാ‍ബ് മേഖലയിലുണ്ടായ ഫീൽഡ് പരിശോധനയ്ക്ക് നേതൃത്വം നൽകി. പരിശോധനയുടെ ഭാഗമായും നിയമലംഘനങ്ങൾ തടയുന്നതിന്റെ ഭാഗമായി എട്ടു പേരെ അറസ്റ്റ് ചെയ്തു.

താമസ നിയമം ലംഘിച്ച ഒരാളും തിരിച്ചറിയൽ രേഖ കൈവശം വെക്കാതിരുന്ന രണ്ടുപേരും പിടിക്കപ്പെട്ടു. ഒരു വ്യക്തിയുടെ പക്കൽ നിന്ന് മദ്യവും മയക്കുമരുന്നും പിടിച്ചെടുത്തു.

പ്രത്യേക പരിശോധനയിൽ 1,324 ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും ചെയ്തു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അടുത്ത ദിവസങ്ങളിലും സമാന പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. പൊതുജനങ്ങൾ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, അതിന്റെയും അടിയന്തര സാഹചര്യങ്ങളുടെയും വിവരം മന്ത്രാലയത്തിന്റെ 112 എന്ന ഹോട്ട് ലൈൻ നമ്പറിൽ അറിയിക്കണമെന്നാണ് അഭ്യർത്ഥന.

ഈ നടപടികൾ കുവൈത്തിൽ നിയമം നടപ്പിലാക്കുന്നതിൽ സർക്കാരിന്റെ പ്രതിബദ്ധത തെളിയിക്കുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version