Home PRAVASI NEWS GULF കുവൈത്തിൽ താമസ നിയമ ലംഘകർക്കുള്ള പുതുക്കിയ പിഴ ശിക്ഷ ജനുവരി 5 മുതൽ പ്രാബല്യത്തിൽ

കുവൈത്തിൽ താമസ നിയമ ലംഘകർക്കുള്ള പുതുക്കിയ പിഴ ശിക്ഷ ജനുവരി 5 മുതൽ പ്രാബല്യത്തിൽ

കുവൈത്തിൽ താമസ നിയമ ലംഘകർക്ക് എതിരെ പുതുക്കിയ പിഴ ശിക്ഷ ജനുവരി 5 മുതൽ പ്രാബല്യത്തിൽ വരും. പുതിയ നിയമം നടപ്പിലാക്കുന്നതിന് താമസ കാര്യ വിഭാഗം ആക്ടിംഗ് ഡയറക്ടർ, ബ്രിഗേഡിയർ ജനറൽ മസിയാദ് അൽ-മുതൈരി, വിവര സംവിധാന വിഭാഗത്തിനു കത്ത് അയച്ചിട്ടുണ്ട്.

പുതിയ നിയമ പ്രകാരം:

  • വിസ കാലാവധി കഴിഞ്ഞു രാജ്യത്ത് തുടരുന്ന തൊഴിൽ, കുടുംബ വിസകളിൽ ഉള്ളവർക്ക് ആദ്യ മാസം പ്രതിദിനം 2 ദിനാറും രണ്ടാമത്തെ മാസം മുതൽ പ്രതിദിനം 4 ദിനാറും പിഴ ചുമത്തും. പരമാവധി 1200 ദിനാർ വരെ പിഴ ചുമത്തും.
  • വാണിജ്യ, കുടുംബ സന്ദർശക വിസകളിൽ എത്തി വിസാ കാലാവധി കഴിഞ്ഞു രാജ്യം വിടാത്തവർക്ക് പ്രതിദിനം 10 ദിനാർ പിഴ ചുമത്തും. പരമാവധി 2000 ദിനാർ വരെ പിഴ ചുമത്തും.
  • നവജാത ശിശുക്കളുടെ ജനനം 4 മാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യുന്നതിൽ വീഴ്ച വരുത്തിയാൽ 2000 ദിനാർ പിഴ ചുമത്തും.
  • ഗാർഹിക തൊഴിലാളി ജോലി ഉപേക്ഷിച്ച് രാജ്യം വിട്ടാൽ നിശ്ചിത സമയത്തിനകം അറിയിപ്പ് നൽകാത്തവർക്ക് 600 ദിനാർ പിഴ ചുമത്തും.

ഈ നിയമങ്ങൾ പാലിക്കാത്തവർക്ക് കനത്ത പിഴ ചുമത്തപ്പെടും, അതിനാൽ നിയമങ്ങൾ പാലിക്കാൻ ശ്രദ്ധിക്കുക.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version