Home PRAVASI NEWS GULF കുവൈത്തിലേക്കു വരുന്നതിനു മുൻപ് മെഡിക്കൽ എടുക്കുന്നതിനുള്ള ഫീസ് 7500 ആയി വർധിപ്പിച്ചു

കുവൈത്തിലേക്കു വരുന്നതിനു മുൻപ് മെഡിക്കൽ എടുക്കുന്നതിനുള്ള ഫീസ് 7500 ആയി വർധിപ്പിച്ചു

കുവൈത്ത് സിറ്റി :,കുവൈത്തിലേക്കുള്ള വിസ സ്റ്റാമ്പിങ് നടപടികൾക്ക് മുന്നോടിയായി നാട്ടിൽ വെച്ച് നടത്തുന്ന വൈദ്യപരിശോധന ഫീസ് കുത്തനെ വർദ്ധിപ്പിച്ചു.7500 രൂപയാണ് പുതിയ നിരക്ക്.നേരത്തെ ഇത് 4500 രൂപയായിരുന്നു.കഴിഞ്ഞ ആഴ്ച മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നത്.കഴിഞ്ഞ ആഴ്ചകളിൽ വൈദ്യ പരിശോധനക്ക് വിധേയരായവരിൽ നിന്ന് പുതിയ നിരക്ക് പ്രകാരമാണ് തുക ഈടാക്കിയത്.നിരക്ക് വർദ്ധിപ്പിക്കുമ്പോൾ കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തിന്റ അനുമതി നിർബന്ധമാണ്.

എന്നാൽ മന്ത്രാലയം ഇത്തരമൊരു തീരുമാനം കൈകൊണ്ടതായി വ്യക്തമല്ല. കുവൈത്തിലേക്കുള്ള വിസ സ്റ്റാമ്പിങ്ങിന് മുന്നോടിയായി നാട്ടിൽ വെച്ച് നടത്തപ്പെടുന്ന വൈദ്യ പരിശോധനക്ക് വിധേയരാകുന്നവരിൽ 70 ശതമാനത്തോളം പേരും അയോഗ്യരാക്കപ്പെടുന്നതായി വ്യാപകമായ പരാതികൾ ഉയർന്നിരുന്നു.ഇതിൽ ക്രമക്കേടുകൾ ഉള്ളതായും ആരോപണം ഉയർന്നിരുന്നു. അയോഗ്യരാക്കപ്പെടുന്നവർക്ക് പരിശോധനക്ക് മുൻ കൂർ ആയി അടച്ച ഫീസ് തിരികെ നൽകുകയും ഇല്ല.ഇതിനു പുറമെയാണ് പരിശോധന ഫീസ് കുത്തനെ വർദ്ധിപ്പിച്ചിരിക്കുന്നത്. പ്രവാസി സംഘടനകൾ വിഷയം കുവൈത്തിലേ ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽ കൊണ്ടു വരണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version