Home PRAVASI NEWS GULF കുവൈത്തിലെ വിവിധ മേഖലകളിലെ ജീവനക്കാര്‍ക്ക് നിബന്ധനകളോടെ ഇഖാമ മാറ്റം അനുവദിക്കാന്‍ തീരുമാനം

കുവൈത്തിലെ വിവിധ മേഖലകളിലെ ജീവനക്കാര്‍ക്ക് നിബന്ധനകളോടെ ഇഖാമ മാറ്റം അനുവദിക്കാന്‍ തീരുമാനം

കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ മേഖലകളിലെ ജീവനക്കാര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഇഖാമ മാറ്റം അനുവദിക്കാന്‍ തീരുമാനം. ജംഇയ്യകൾ,സർക്കാർ കരാർ പദ്ധതികൾ തുടങ്ങിയ മേഖലകളിലാണ് തീരുമാനം ബാധകമാകുന്നത്. ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശികമാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പ്രഥമ ഉപപ്രധാനമന്ത്രിയും, ആഭ്യന്തര-പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം നല്‍കിയത്. നിലവില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുക, തൊഴിലുടമയുടെ അനുമതി, പദ്ധതി പൂര്‍ത്തീകരണം, ഇഖാമ മാറ്റത്തിന് 350 ദിനാര്‍ ഫീസ് തുടങ്ങിയവയാണ് നിബന്ധനകള്‍.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version