കുവൈത്തിൽ നിയമലംഘകരെ കണ്ടെത്താനും നാടുകടത്താനും നടത്തിയ പരിശോധനയിൽ 505 പേരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം നാടുകടത്തി. ജനുവരി 19 മുതൽ 23 വരെ നീണ്ട 24 സുരക്ഷാ പരിശോധനകളിൽ 461 പേരെ അറസ്റ്റ് ചെയ്യുകയും 505 പേരെ നാടുകടത്തുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്‍റെ നിർദേശപ്രകാരം രാജ്യവ്യാപകമായി സുരക്ഷാ നടപടികൾ കർശനമാക്കുന്നതിന്റെയും നിയമലംഘകരെ പിടികൂടുന്നതിന്റെയും ഭാഗമായാണ് ഈ പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് സുരക്ഷ ഉറപ്പാക്കുന്നതിന് ഇത്തരം ക്യാമ്പയിനുകൾ തുടരുമെന്നും അധികൃതർ അറിയിച്ചു.