Home NEWS KERALA കേരള സ്‌റ്റോറി പ്രദർശനം : കത്തോലിക്ക സഭയിൽ ഭിന്നത രൂക്ഷമാകുന്നു

കേരള സ്‌റ്റോറി പ്രദർശനം : കത്തോലിക്ക സഭയിൽ ഭിന്നത രൂക്ഷമാകുന്നു

കേരള സ്‌റ്റോറി സിനിമ കുട്ടികൾക്കായി പ്രദർശിപ്പിച്ച ഇടുക്കി രൂപതയുടെ നിലപാടിനെതിരെ സമൂഹത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നിന്നു വിമർശനം ഉയരുന്നതിനിടെ പ്രശ്‌നത്തിൽ കത്തോലിക്കസഭകളിലെ വിവിധ രൂപതകളിലും ഭിന്നത. ചിത്രം താമരശ്ശേരി, തലശ്ശേരി രൂപതകളിൽ പ്രദർശിപ്പിക്കുമെന്ന യുവജന സംഘടനയായ കെ.സി.വൈ.എം. പ്രഖ്യാപിച്ചെങ്കിലും തലശ്ശേരി രൂപതയിൽ ചിത്രം പ്രദർശിപ്പിക്കില്ലെന്ന് രൂപത നേതൃത്വം വ്യക്തമാക്കി.

സിറോമലബാർസഭയിൽത്തന്നെ എറണാകുളം-അങ്കമാലി അതിരൂപതയിൽ സിനിമ പ്രദർശിപ്പിക്കില്ല. പകരം മണിപ്പുർ കലാപത്തെക്കുറിച്ചുള്ള ‘മണിപ്പുർ-ദ് ക്രൈ ഓഫ് ദി ഒപ്രസ്ഡ്’ എന്ന ഡോക്യുമെൻററിയാണ് എറണാകുളത്തെ പള്ളികളിൽ പ്രദർശിപ്പിക്കുക. എറണാകുളം അങ്കമാലി രൂപതയിൽപ്പെട്ട വൈപ്പിൻ സാൻജോപുരം സെന്റ് ജോസഫ്‌സ് പള്ളിയിൽ ഇന്ന്് ഈ ഡോക്യുമെന്റി പ്രദര്ർശിപ്പിച്ചു. ബൈബിള്‍ ക്ലാസിലെ കുട്ടികള്‍ക്കു വേണ്ടിയായിരുന്നു പ്രദര്‍ശനമെന്ന് വികാരി ഫാ.നിധിന്‍ പനവേലില്‍ പറഞ്ഞു. കേരള സ്‌റ്റോറി സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ്. ഏതെങ്കിലും സഭയും രൂപതയും സിനിമയെ കുറിച്ച് നല്ലത് പറഞ്ഞത് കൊണ്ട് അതില്‍ മാറ്റം വരില്ലെന്നും വികാരി വ്യക്തമാക്കി. മണിപ്പുർ കലാപത്തെകുറിച്ചും കുട്ടികൾ അറിഞ്ഞിരിക്കണമെന്നതാണ് രൂപതയുടെ അഭിപ്രായം.

ലത്തീൻ രൂപതകളിൽ പ്രദർശിപ്പിക്കുന്നത് ആലോചിച്ചിട്ടില്ലെന്നും വിഷയം ഇതുവരെ ചർച്ചയിൽ വന്നിട്ടില്ലെന്നും ലത്തീൻസഭയുടെ രാഷ്ട്രീയകാര്യ സമിതിയായ കെ.ആർ.എൽ.സി.സി.യുടെ വക്താവ് ജോസഫ് ജൂഡ് പറഞ്ഞു. പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ നിർണായക ഘട്ടത്തിൽ വിഭാഗീയതയും വിദ്വേഷവും സൃഷ്ടിക്കുന്നതിന് കാരണമാകുന്ന ചിത്രം പ്രദർനവുമായി സഭ മുന്നോട്ടുപോകുന്നത് സഭാ നേതൃത്വത്തിൽതന്നെ പലരും ചോദ്യം ചെയ്തുവെന്നാണ് വിവരം.

ഇതിനിടെ തലശ്ശേരി അതിരൂപതയുടെ നിർദേശം തളളി കെ.സി,വൈ.എം ഇന്നലെ ചിത്രം ചിലേടത്ത് പ്രചരിപ്പിച്ചതായി പറയുന്നു.
ചെമ്പന്തൊട്ടി സെന്റ് ജോർജ് ഫൊറോന ദോവലയ പാരിഷ് ഹാളിൽ വച്ചായിരുന്നു പ്രദർശനം. ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം പ്രദർശിപ്പിച്ച വിവരം കെ.സി.വൈ.എം. അറിയിച്ചിരിക്കുന്നത്.

യാക്കോബായ സഭയുടെ നിരണം മെത്രാനായിരുന്ന ഗീവർഗീസ് കൂറിലോസ് ‘യേശുക്രിസ്തുവിന്റെ പേരിലുള്ള സഭകൾ പ്രചരിപ്പിക്കേണ്ടതും പ്രദർശിപ്പിക്കേണ്ടതും ലവ് സ്റ്റോറി(സ്‌നേഹത്തിന്റെ കഥകൾ)കളാണ്, ഹേറ്റ് സ്റ്റോറി(വിദ്വേഷത്തിന്റെ കഥകൾ)കളല്ല’. എന്ന ഫേസ്ബുക്ക് കുറിപ്പ് വാർത്തയായിരുന്നു. ആയിരത്തിലേറെ പേരാണ് ഈ പോസ്റ്റ് ഷെയർ ചെയ്ത്.

മത- രാഷ്ട്രീയ നേതൃത്വത്തിനു പുറമെ മുഖ്യമന്ത്രി അടക്കം ഭരണ നേതൃത്വവും കേരള കേരള സ്്‌റ്റോറിയുടെ പ്രചാരണത്തെ ചോദ്യം ചെയ്ത്്് രംഗത്തുവന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version