Home NEWS KERALA മലപ്പുറത്ത് എന്ത് ദേശവിരുദ്ധ പ്രവർത്തനമാണ് നടന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷം

മലപ്പുറത്ത് എന്ത് ദേശവിരുദ്ധ പ്രവർത്തനമാണ് നടന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷം

0
NIYAMA SABHA

മലപ്പുറം പരാമർശം, എ.ഡി.ജി.പി.യുടെ മാറ്റം നിയമസഭയിൽ ചർച്ചയാക്കി പ്രതിപക്ഷം

മലപ്പുറത്ത് എന്ത് ദേശവിരുദ്ധ പ്രവർത്തനമാണ് നടന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് എൻ. ഷംസുദ്ധീൻ എംഎൽഎ. മലപ്പുറത്തെ കുറിച്ചുള്ള വിവാദപരാമർശത്തിൽ അടിയന്തര പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു എൻ.ഷംസുദീൻ
‘ദ് ഹിന്ദുവിലെ പരാമർശം മുഖ്യമന്ത്രിയുടെ ഓഫിസ് എഴുതിനൽകിയതാണ്. മലപ്പുറത്തെ അവഹേളിക്കുന്നത് സംഘപരിവാർ അജൻഡയാണ് . ന്യൂപക്ഷത്തെ അവഹേളിച്ച് വർഗീയ പ്രീണനം നടത്തുകയാണെന്നും ഷംസുദീൻ ആരോപിച്ചു.എഡിജിപി അജിത്കുമാറിനെതിരായ റിപ്പോർട്ട് ധൈര്യമുണ്ടെങ്കിൽ സഭയിൽ വയ്ക്കണമെന്ന് മാത്യുകുഴൽനാടൻ എംഎൽഎ ആവശ്യപ്പെട്ടു. കുഴൽപ്പണക്കേസിൽ ചാർജ് ഷീറ്റ് വൈകിപ്പിച്ച് കെ.സുരേന്ദ്രനെ സർക്കാർ രക്ഷിച്ചതാണെന്നും കുഴൽനാടൻ ആരോപിച്ചു. തെളിവായി ജഡ്ജ്‌മെന്റിന്റെ കോപ്പിയും കൊണ്ടുവന്നായിരുന്നു ആരോപണം.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ അസൈന്റ്‌മെന്റ്‌സ് ആണ് എഡിജിപി ചെയ്തിരുന്നതെന്നും ഇത്രയൊക്കെ ആരോപണങ്ങൾ വരുമ്പോഴും എഡിജിപി അവിടെ നിൽക്കുകയാണെന്നും സതീശൻ പറഞ്ഞു. കൂടിക്കാഴ്ച സംബന്ധിച്ച ആരോപണങ്ങൾ ആദ്യമായി ഉന്നയിച്ചത് താനാണെന്നും എന്നാൽ ന്യായീരണത്തിന്റെ ഭാഗമായി എഡിജിപി സിപിഎമ്മുകാരനല്ലെന്നും പറഞ്ഞിരുന്നതായും സതീശൻ പറഞ്ഞു.

എന്നാൽ ഇരുവരും തമ്മിലുള്ള കൂടികാഴ്ച മുഖ്യമന്ത്രി പറയാതെയാണ് നടന്നതെങ്കിൽ പട്ടിൽ പൊതിഞ്ഞ ശകാരമെങ്കിലും നൽകാമായിരുന്നുവെന്നും പക്ഷെ കൂടിക്കാഴ്ച നടന്ന് 16 മാസത്തിനു ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും ഇത് പ്രഹസനം മാത്രമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ആർഎസ്എസ് കൂടിക്കാഴ്ചയ്ക്ക് ദുരൂഹ ലക്ഷ്യങ്ങളുണ്ടെന്നും ന്യായീകരിക്കാനാവില്ലെന്നും ചർച്ചയിൽ പങ്കെടുത്ത സിപിഐ അംഗം ഇ.ചന്ദ്രശേഖരൻ പറഞ്ഞു. അതുകൊണ്ടാണ് അന്വേഷണം ആവശ്യപ്പെട്ടത് .അന്വേഷണം തുടരുകയാണെന്നും

പ്രതിപക്ഷ ആരോപണത്തെ നേരിടുന്നതിന് മലപ്പുറം ജില്ലാ രൂപീകരണത്തെ കോൺഗ്രസ് എതിർത്തുവെന്ന വാദവമാണ് സിപിഎം അംഗം പി നന്ദകുമാർ, കെ.ടി. ജലീൽ തുടങ്ങിയവർ ഉയർത്തിയത്. മുൻ ഡിജിപി ടി.പി. സെൻകുമാറിനെ പിന്തുണച്ചത് ആരാണ്. ടി പി സെൻകുമാറിന് വേണ്ടി കേസ് വാദിച്ചത് ലീഗിൻറെ രാജ്യസഭാ അംഗം ഹാരിസ് ബീരാൻ ആണ്. എംജി കോളേജിലെ എബിവിപി കേസ് പിൻവലിച്ചത് ഉമ്മൻചാണ്ടി സർക്കാരാണെന്നും ആരോപിച്ചു.

ആർഎസ്എസ് പിന്തുണയോടെ മൽസരിച്ച് ജയിച്ച് സഭയിൽ വന്നയാളാണ് പിണറായി വിജയൻ എന്നായിരുന്നു മാത്യു കുഴൽനാടൻറെ ആരോപണം. ചരിത്രം ഇവിടെ പറയേണ്ടതില്ലെന്നും കേൾക്കാൻ താല്പര്യമില്ലെന്നും പറഞ്ഞു. അജിത് കുമാറിനെ എന്തിനുവേണ്ടി മാറ്റി എന്ന് പറയാനുള്ള ആർജ്ജവും പോലും സർക്കാറിനില്ല. ഒട്ടേറെ സഖാക്കളെ വെട്ടിക്കൊന്ന ആർഎസ്എസിന് സിപിഎം വിധേയപ്പെടുന്നതെന്തിനാണ്. പിണറായി വിജയന്റെ കുടുംബത്തിന്റെ തല മോദിയുടെ കക്ഷത്തിൽ ആണ്. അന്വേഷണ കാലാവധി കഴിഞ്ഞിട്ടും SFIO അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാത്തതിനെയും ചോദ്യം ചെയ്തു.

”ഞാൻ സി.എച്ച് മുഹമ്മദ് കോയയുടെ എല്ലാ ലേഖനങ്ങളും പ്രസംഗങ്ങളും വായിച്ചിട്ടുണ്ട്. പി.കെ ബഷീർ വായിച്ചിട്ടേ ഉണ്ടാവില്ല ഒന്നും…” എന്ന ജലീലിന്റെ പരാമർശവും,
”പി.കെ ബഷീർ വായിച്ചോ, പി.കെ ബഷീർ വായിച്ചില്ലേ എന്ന് പറയാൻ ഇവനാരാ…” എന്ന ബഷീറിന്റെ പ്രതികരണവും ബഹളത്തിനു കാരണമായി.
സഭ പ്രക്ഷുബ്ധമായതോടെ പി.കെ ബഷീറിന്റെ പരാമർശങ്ങൾ സഭാരേഖകളിൽനിന്ന് നീക്കണമെന്ന് പാർലമെന്ററികാര്യ മന്ത്രി എം.ബി രാജേഷ് ആവശ്യപ്പെട്ടു. വ്യക്തപരമായ പരാമർശങ്ങളും അൺപാർലമെന്ററി പരാമർശങ്ങളും സഭാ രേഖകളിൽ ഉണ്ടാവില്ലെന്ന് സ്പീക്കർ വ്യക്തമാക്കി

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version