Home NEWS INDIA അരവിന്ദ് കേജ്രിവാളിന് ഇടക്കാല ജാമ്യം പരിഗണിക്കാമെന്ന് സുപ്രിം കോടതി

അരവിന്ദ് കേജ്രിവാളിന് ഇടക്കാല ജാമ്യം പരിഗണിക്കാമെന്ന് സുപ്രിം കോടതി

ഫയല്‍ ചിത്രം

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്തുന്നതിന് ഇടക്കാല ജാമ്യം അനുവദിക്കുന്നതിനുള്ള സാധ്യത സുപ്രീം കോടതി പരിശോധിക്കും. മെയ് 7 ഹർജി വീണ്ടും ജാമ്യ അപേക്ഷ പരിഗണിക്കും. ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് ദീപങ്കർ ദത്തയും അടങ്ങുന്ന ബെഞ്ചാണ് ജാമ്യത്തെക്കുറിച്ച് സൂചന നൽകിയത്.

”കോടതി മനസിലുള്ളത് തുറന്ന് പറയുകയാണ്. ഇടക്കാല ജാമ്യം പരിഗണിക്കുകയോ പരിഗണിക്കാതിരിക്കുകയോ ചെയ്യാം. സാധ്യതകളെ പരിഗണിക്കാന്‍ തയ്യാറാണ്”, സുപ്രീം കോടതി പറഞ്

ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് കോടതി ഇടപെടൽ.
ജാമ്യം അനുവദിക്കുകയാണെങ്കിൽ ഉപാധി സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോടും (ഇഡി) ചോദിച്ചു.
ഡൽഹി മദ്യനയ കേസിൽ ഇഡി അറസ്റ്റിനേയും റിമാൻഡിനേയും ചോദ്യം ചെയ്ത് അരവിന്ദ് കെജ്രിവാളിന്റെ ഹർജി വെള്ളിയാഴ്്ച പരിഗണിക്കവെയാണ് കെജ്രിവാളിന്റെ ജാമ്യം സംബന്ധിച്ച് നിർണായക സൂചന നൽകിയത്.

പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കെജ്രിവാളിന്റെ അറസ്റ്റ് ചെയ്തത് സംബന്ധിച്ച് നേരത്തെ സുപ്രീം കോടതി ഇ.ഡി.യോട് ചില ചോദ്യങ്ങൾക്ക് ഉത്തരം തേടിയിരുന്നു.
‘സ്വാതന്ത്ര്യത്തിന് അത്യധികം പ്രാധാന്യമുണ്ട്, നിങ്ങൾക്ക് അത് നിഷേധിക്കാനാവില്ല. അവസാനത്തെ ചോദ്യം പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അവർ ചൂണ്ടിക്കാണിച്ച അറസ്റ്റിന്റെ സമയത്തെക്കുറിച്ചാണ്.’ ജസ്റ്റിസ് ഖന്ന പറഞ്ഞു.

ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച് 21 നാണ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. മെയ് ഏഴ് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും. കീഴ്‌ക്കോടതികളിൽ നിന്ന് ഇളവ് ലഭിക്കാത്തതിനെ തുടർന്നാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്
കെജ്രിവാളിന് വേണ്ടി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്വിവിയാണ് കോടതിയിൽ ഹാജരായത്. കേസും അറസ്റ്റും നിയമ വിരുദ്ധമാണെന്ന് സ്ിംഗ്വി വാദിച്ചു. ഏഴിന് കെജ്രിവാളിന് ഇടക്കാല ജാമ്യം ലഭ്യമായാൽ അത് എഎപിക്ക് വലിയ നേട്ടമാകുമെന്നാണ് വിലയിരുത്തൽ

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version