പ്രധാന മന്ത്രി വിവേകാനന്ദ പാറയിൽ ധ്യാനത്തിനിരിക്കുന്നത് ചൂണ്ടികാണിച്ച് പ്രായശ്ചിത്തം ചെയ്യാനാണ് ധ്യാനത്തിന് പോകുന്നതെങ്കിൽ നന്നായിരുന്നുവെന്നും വിവേകമെന്തെന്ന് മനസിലാകാത്തയാൾ ധ്യാനത്തിന് പോയിട്ട് എന്താണ് കാര്യമെന്നും കബിൽ സിബൽ ചോദിച്ചു.
‘അദ്ദേഹം പ്രായശ്ചിത്തത്തിന് പോകുകയാണെങ്കിൽ അത് നല്ല കാര്യമാണ്, അല്ലെങ്കിൽ സ്വാമി വിവേകാനന്ദന്റെ രചനകളിൽ നിന്നും പ്രസംഗങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് അദ്ദേഹം പോകുന്നതെങ്കിൽ അതും നല്ലതാണെന്നും സിബൽ പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ തങ്ങളുടെ നേട്ടങ്ങളെക്കുറിച്ച് സംസാരിക്കാത്തത് അവർക്ക് ഒന്നും തന്നെ എടുത്ത് കാണിക്കാനില്ലാത്തതുകൊണ്ടാണെന്നും സിബൽ ആരോപിച്ചു.
എന്തെങ്കിലും നേട്ടം കാണിക്കാനുണ്ടായിരുന്നെങ്കിൽ മുജ്‌റ, മംഗൾസൂത്ര, വോട്ട് ജിഹാദ് എന്നിവയെക്കുറിച്ച് സംസാരിക്കില്ലായിരുന്നു. അധികാരത്തിലെത്തിയ ബിജെപി വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. ‘കഴിഞ്ഞ 10 വർഷമായി താൻ എന്താണ് ചെയ്തതെന്ന് പ്രധാനമന്ത്രി തന്റെ പ്രസംഗങ്ങളിൽ പറഞ്ഞിട്ടുണ്ടോ? അവരുടെ നേട്ടങ്ങൾ എന്തൊക്കെയാണ്,’ സിബൽ ചോദിച്ചു.
നേരത്തെ മോദിയെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി രംഗത്തുവന്നിരുന്നു. ആരെങ്കിലും കാമറയുമായി ധ്യാനത്തിന് പോവുമോ എന്നായിരുന്നു മമതയുടെ ചോദ്യം.
‘ആർക്കും പോയി ധ്യാനിക്കാം… എന്നാൽ, ആരെങ്കിലും ധ്യാനത്തിന് കാമറയുമായി പോവുമോ?. തെരഞ്ഞെടുപ്പിന് 48 മണിക്കൂർ മുമ്പാണ് അദ്ദേഹം ധ്യാനത്തിന്റെ പേരിൽ പോവുന്നതും എ.സി മുറിയിൽ ഇരിക്കുന്നതും. എന്തു?കൊണ്ടാണ് ഒരു പാർട്ടിയും ഇതിനെതിരെ ഒന്നും മിണ്ടാത്തത്. കന്യാകുമാരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ധ്യാനം സംപ്രേഷണം ചെയ്താൽ അത് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകും’- മമത വ്യക്തമാക്കി.
മെയ് 30ന് തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടറിൽ വൈകീട്ട് 4.55 നാണ് കന്യാകുമാരിയിൽ എത്തുക. തുടർന്ന് കന്യാകുമാരി ക്ഷേത്രദർശനത്തിന് ശേഷം ബോട്ടിൽ വിവേകാനന്ദപ്പാറയിലേക്ക് തിരിക്കും. 1000 ലേറെ പൊലീസുകാരെയാണ് ഇതിനായി കന്യാകുമാരിയിൽ വിന്യസിച്ചിട്ടുള്ളത്. രണ്ടു ദിവസം സഞ്ചാരികൾക്ക് ഇവിടേയ്ക്ക്് വിലക്ക് ഏർപ്പെടുത്തി.
സമീപത്തെ കടകളുടെ പ്രവർത്തിന് നിയന്ത്രണമുണ്ടാകും. കൂടാതെ കോസ്റ്റൽ പൊലീസിൻറെ പട്രോളിങ് സംഘവും. എസ്പിജി കമാൻഡോകളുടെ 10 അംഗ സംഘം സുരക്ഷക്ക് ഉണ്ടാകും.
014ൽ പ്രതാപ്ഗഢിലും 2019ൽ കേദാർനാഥിലെ രുദ്ര ഗുഹയിലും സമാനമായ രീതിയിൽ മോദി ധ്യാനത്തിലിരുന്നു. തിരഞ്ഞെടുപ്പിന്റെ അവസാന ദിനത്തിൽ ഇങ്ങനെ ഇരിക്കുന്നത്് വിശ്വാസികളെ സ്വാധീനിക്കാനാണെന്ന് വിലയിരുത്തുന്നു.
പ്രശ്‌നം തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് കാണിച്ച് കോൺഗ്രസ് ഇലക്ഷൻ ക്മമീഷന്് പരാത നൽകുന്നതിന് തീരുമാനിച്ചു