മൂവാറ്റുപുഴ : മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി ജോസി ജോളി (കേരളാ കോൺഗ്രസ് ) തിരഞ്ഞെടുക്കപ്പെട്ടു. മഞ്ഞള്ളൂർ ഡിവിഷനിൽ നിന്നുള്ള ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് ജോസി ജോളി.യു.ഡി.എഫിലെ ധാരണ അനുസരിച്ച് കോൺഗ്രസ് അംഗം സാറാമ്മ ജോൺ രാജി വച്ച ഒഴിവിലാണ് ജോസി ജോളി വൈസ് പ്രസിഡന്റായത്.
ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ആർ.ഡി.ഒ പി.എൻ, അനി വരണാധികാരിയായിരുന്നു. എതിരായി മത്സരിച്ച സിബിൾ സാബു എൽ.ഡി.എഫ്ു 6 വോട്ടും യു.ഡി.എഫിന് ഏഴ് വോട്ടും ലഭിച്ചു. നേരത്തെ രണ്ടു ടേം ജോസി ജോളി പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുണ്ട്്്. രണ്ടര വർഷം പ്രസിഡന്റ് സ്ഥാനത്ത് മൂന്നാമത്തെ മാറ്റമാണ് നടക്കുന്നത്. അനുമോദന യോഗത്തിൽ പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.