ബി ജെ പി ക്ക് എതിരായി രാജ്യത്ത് നിലവിൽ വരുന്ന ഏതൊരു മുന്നണിയുടെയും ഫിക്‌സഡ് ഡിപ്പോസിറ്റാണ് ഇടതുപക്ഷ എം പിമാരാണെന്ന് വ്യവസായ മന്ത്രി പി രാജീവ് . അതേസമയം ബിജെപിയുടെ ഫിക്‌സഡ് ഡിപ്പോസിറ്റായി രാജ്യത്തെ കോൺഗ്രസ് എം പി മാർ മാറുന്ന കാഴ്ച്ചയാണെങ്ങും. അഡ്വ. ജോയ് സ് ജോർജ് എം പി യുടെ വിജയത്തിനായുള്ള തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനം അടിമാലി /പൂപ്പാറ / ചെറുതോണി എന്നിവടങ്ങളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ബി ജെ പി യെ ശക്തിപ്പെടുത്തിയത് കോൺഗ്രസാണ്. എല്ലാ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരും 415 എം പിമാരും ഉണ്ടായിരുന്ന കോൺഗ്രസിനിന്ന് 46 എം പി മാർ മാത്രം. 2 സംസ്ഥാനങ്ങളിൽ മാത്രം ഭരണം. കോൺഗ്രസുകാർ അധികാരം ബി ജെ പി യുടെ കൈകളിൽ എത്തിച്ചു. ബി ജെ പി യിലേക്ക് പോകാൻ കോൺഗ്രസിന് ആശയപരമായ ഒരകൽച്ചയുമില്ല. പൗരത്വ ഭേദഗതി ബില്ലിനെക്കുറിച്ച് ഒന്നും പറയാത്ത പ്രകടന പത്രികയാണ് കോൺഗ്രസിന്റേത്. ഒരിക്കൽ പോലും ബിജെപിക്കെതിരെ പാർലമെന്റിൽ ശബ്ദിക്കാത്തവരാണ് ഇടുക്കി ഉൾപ്പെടെയുള്ള കോൺഗ്രസ് എം പി മാർ . അതേസമയം ജോയ് സ് ഈ നാടിന്റെ പ്രശ്‌നങ്ങൾ നിരന്തരം പാർലമെന്റിൽ ഉയർത്തി . ദേശീയ പാതയടക്കം വികസനം എത്തിച്ചു. ഈപുപാപകാണുന്നത്.2016 ൽ പ്രകടന പത്രികയിൽ പെൻഷൻ 1000 രൂപയാക്കും എന്ന് പറഞ്ഞിട്ട് 1600 രൂപയാക്കിയ സർക്കാർ ആണ് ഇടതുപക്ഷസർക്കാർ. ഇടതു സർക്കാനെ സാമ്പത്തികമായി ഞെരുക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ ഒരക്ഷരം ഉരിയാടാത്ത എം പിയാണ് ഡീൻ. വന്യജീവി മനുഷ്യ സംഘർഷവുമായി ബന്ധപ്പെട്ടു പാർലമെന്റിൽ ബിൽ അവതരിപ്പിച്ച എം പിയാണ് ജോയ്‌സ് ജോർജ്. ഇടുക്കി ജനതയുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു ഇടപെടുന്നതിൽ ജോയ്‌സ് ഏറെ മുന്നിലാണെന്നും കഴിഞ്ഞ തവണത്തെ പിഴവ് തിരുത്താനുള്ള അവസരം വിനിയോഗിക്കണമെന്നും പി രാജീവ് പറഞ്ഞു.