Home LOCAL NEWS സി.എ. കുര്യന്‍ തൊഴിലാളികള്‍ക്ക് കരുത്ത് പകര്‍ന്ന നേതാവ് : അഡ്വ. ജോയ്സ് ജോര്‍ജ്ജ്

സി.എ. കുര്യന്‍ തൊഴിലാളികള്‍ക്ക് കരുത്ത് പകര്‍ന്ന നേതാവ് : അഡ്വ. ജോയ്സ് ജോര്‍ജ്ജ്

സി.എ. കുര്യന്‍ അനുസ്മരണ വേദിയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വത്തോടൊപ്പം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ്ജ്


മൂന്നാര്‍: തൊഴിലാളി ജനവിഭാഗത്തിന് കരുത്തു പകര്‍ന്ന നേതാവായിരുന്നു സി.എ. കുര്യനെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ്ജ് പറഞ്ഞു. ജില്ലയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന് അടിത്തറപാകുകയും തോട്ടം തൊഴിലാളിക്ക് തൊഴിലും കൂലിയും വാങ്ങിക്കൊടുക്കുന്നതില്‍ ഒരു പുരുഷായസ്സു മുഴുവന്‍ അത്യധ്വാനം ചെയ്ത സമുന്നതനായ ട്രേഡ് യൂണിയന്‍ നേതാവായിരുന്നു സി.എ. കുര്യനെന്നും ജോയ്സ് ജോര്‍ജ്ജ് അനുസ്മരിച്ചു. മൂന്നാറില്‍ ചേര്‍ന്ന സി.എ. കുര്യന്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു സ്ഥാനാര്‍ത്ഥി

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം എംപിയുമായും സ്ഥാനാര്‍ത്ഥി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച രാവിലെ മൂന്നാര്‍ മൗണ്ട് കാര്‍മല്‍ ചര്‍ച്ചില്‍ വിശുദ്ധകുര്‍ബാനയില്‍ പങ്കെടുത്ത് കുരുത്തോല സ്വീകരിച്ചു. തുടര്‍ന്ന് മൂന്നാര്‍ ദേവികുളം പഞ്ചായത്തുകളില്‍ പര്യടനം നടത്തി. ഉച്ചകഴിഞ്ഞ് മറയൂര്‍ പഞ്ചായത്തിലെ ഗോത്രജനവിഭാഗ മേഖലകളിലും പര്യടനം നടത്തി.

ജോയ്സ് ജോര്‍ജ്ജ് തിങ്കളാഴ്ച മൂവാറ്റുപുഴയിലും നാളെ ഉടുമ്പന്‍ചോലയിലും

ചെറുതോണി: എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ജോയ്സ് ജോര്‍ജ്ജ് മുവാറ്റുപുഴയില്‍ വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തും. രാവിലെ 7 ന് മൂവാറ്റുപുഴ നഗരസഭയില്‍ നിന്നുമാണ് പര്യടനം ആരംഭിക്കുന്നത്. തുടര്‍ന്ന് പായിപ്ര, മുളവൂര്‍, വാളകം, മാറാടി, അടൂപറമ്പ്, ആനിക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ തൊഴില്‍ ശാലകള്‍, ആശുപത്രികള്‍, വ്യാപാര സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തും. വൈകിട്ട് 5.30 ന് ആനിക്കാട് ചെങ്ങറ കോളനി, മൂവാറ്റുപുഴ ഹൗസിംഗ് ബോര്‍ഡ്, പായിപ്ര മനാറി എന്നിവിടങ്ങളിലെ കുടുംബയോഗങ്ങളിലും ജോയ്സ് ജോര്‍ജ് പങ്കെടുക്കും. നാളെ ഉടുമ്പന്‍ചോല മണ്ഡലത്തിലാണ് പര്യടനം.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version