വെടിനിർത്തൽ കരാർ ഉടൻ വേണമെന്നാവശ്യപ്പെട്ട് ഇസ്രായേലിൽ ഉടനീളം വ്യാപകപ്രക്ഷോഭം. ഞായറാഴ്ച പതിനായിരക്കണക്കിനു ഇസ്രയേലികൾ തെരുവിലിറങ്ങി. ഇസ്രായേൽ തൊഴിലാളി യൂണിയൻ പ്രഖ്യാപിച്ച രാജ്യവ്യാപക ബന്ദ് തിങ്കളാഴ്ച രാവിലെ ആരംഭിച്ചു. ശനിയാഴ്ച ആറ് ബന്ധികളുടെ മൃതദേഹം ഗസയിലെ തുരങ്കങ്ങലിൽനിന്നു കണ്ടെടുത്തതോടെയാണ് ഇസ്രയേലിൽ പ്രതിഷേധം കടുത്തത്.
തെൽ അവീവ് ഉൾപ്പെടെ പ്രധാന നഗരങ്ങളിൽ ജനലക്ഷങ്ങൾ സർക്കാറിനെതിരെ രംഗത്തു വന്നു. തലസ്ഥാന നഗരിയിൽ രാത്രി നടന്ന പ്രതിഷേധ പരിപാടിയിൽ മൂന്ന് ലക്ഷത്തിലേറെ പേർഅണിനിരന്നതായാണ് റിപ്പോർട്ട്. ഗാസ യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രായേലിൽ നടന്ന ഏറ്റവും വലിയ സർക്കാർ വിരുദ്ധ പ്രകടനങ്ങളിലൊന്നാണിത്. പലേടത്തും പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുള്ള സംഘർഷം റിപ്പോർട്ട് ചെയ്യപ്പെട്ടു. ബന്ധികളുടെ മരണത്തിനു നെതന്യാഹുവാണ് ഉത്തരവാദിയെന്ന് ഹമാസ് ആരോപിച്ചുയ
വെടിനിർത്തൽ കരാറിൽ നെതന്യാഹു ഒപ്പുവെച്ചിരുന്നെങ്കിൽ ബന്ദികൾ കൊല്ലപ്പെടില്ലായിരുന്നുവെന്ന് ആരോപിച്ചാണ് ജനം തെരുവിലിറങ്ങിയത്. കരാറിൽ ഒപ്പുവെച്ചാൽ ആദ്യം വിട്ടയക്കേണ്ട ബന്ദികളുടെ പട്ടികയിൽ ഉൾപ്പെട്ടവരാണ് കൊല്ലപ്പെട്ട ആറു പേരും.
ശേഷിക്കുന്ന തടവുകാരെ മോചിപ്പിക്കുന്നതിനുള്ള കരാർ ഉറപ്പാക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നതിനാണ് ഇസ്രായേലിലെ ശക്തമായ ഹിസ്റ്റാഡ്രട്ട് ട്രേഡ് യൂണിയൻ സമ്പൂർണ പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തത്.
ഇതിനിടെ നിരവധി പേരുടെ മരണത്തിനിടയാക്കിയ ജെനിൻ അഭയാർഥി ക്യാമ്പ് ആക്രമണത്തിന്റെ ദൃശ്യം ഞെട്ടിക്കുന്നതാണ്.