ഗാസ വെടി നിർത്തലിന്റെ ഭാഗമായുള്ള നാലാം ഘട്ടം മുന്നു ഇസ്രയേൽ ബന്ദികളെ ഹമാസ് കൈമാറി. പകരം 183 ഫലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു. യാർഡൻ ബിബാസി (34), കാൽഡെറോൺ (53), കീത്ത് സീഗൽ (65) എന്നിവരെയാണ് മോചിപ്പിച്ചത്. ഓരോ ഇസ്രയേൽ ബന്ദികൾക്കും വലിയ സുരക്ഷയൊരുക്കിയാണ് ഹമാസ് റെഡ്‌ക്രോസ്സിനു കൈമാറുന്നതിന് കൊണ്ടുവന്നത്.
യാർഡനൊപ്പം ഭാര്യ ഷിമരിയെയും മക്കളായ കിഫിറിനെയും ( ഒമ്പത് മാസം ) നാല് വയസ്സുള്ള ഏരിയലിനെയും ഹമാസ് ബന്ദിയാക്കിയിരുന്നു. എന്നാൽ ഭാര്യക്കും, മക്കൾക്കും എന്ത് സംഭവിച്ചുവെന്ന് സ്ഥിരീകരണം ഇല്ല. ഇവർ കൊല്ലപ്പെട്ടുവെന്ന സംശയത്തിലാണ് ഇസ്രയേൽ അധികൃതർ.
ഇസ്രയേൽ മോചിപ്പിച്ച 183 പലസ്തീൻ തടവുകാർക്ക് ഫലസ്തീനിൽ വലിയവരവേല്പാണ് നൽകിയത്. തടവുകാർ റാമല്ലയിലും അധിനിവേശ വെസ്റ്റ് ബാങ്കിലും തെക്കൻ ഗാസയിലെ ഖാൻ യൂനിസിലും എത്തിയപ്പോൾ വലിയ ജനക്കൂട്ടമാണ് സ്വീകരിക്കാനെത്തിയത്.
കരാർ നിലവിൽ വന്നതിന് ശേഷമുള്ള ആദ്യ ഘട്ട ബന്ദി കൈമാറ്റത്തൽ മൂന്ന് പേരെയാണ് ഹമാസ് വിട്ടയച്ചത്. രണ്ടാംഘട്ടത്തിൽ നാല് ബന്ദികളെയും മൂന്നാം ഘട്ടത്തിൽ എട്ട് പേരെയും ഹമാസ് വിട്ടയച്ചിരുന്നു.
ഇതിനിടെ വൈദ്യചികിത്സയ്ക്കായി ഈജിപ്തിലേക്ക് പോകുന്നതിന് ഒമ്പത് മാസത്തിനിടെ ആദ്യമായി റഫ അതിർത്തി ക്രോസിംഗ് തുറന്നു.
2023 ഒക്ടോബർ 7 മുതൽ ഗാസയ്ക്കെതിരായ ഇസ്രായേലിന്റെ യുദ്ധത്തിൽ കുറഞ്ഞത് 47,487 ഫലസ്തീനികൾ കൊല്ലപ്പെടുകയും 111,588 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.