ഹമാസ് മേധാവി ഇസ്മായിൽ ഹനിയ്യയുടെ മക്കളും പേരക്കുട്ടികളും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഗസ്സ സിറ്റിക്ക് വടക്ക്-പടിഞ്ഞാറുള്ള ഷാതി അഭയാർഥി ക്യാമ്പിലാണ് ഇസ്രായേൽ വ്യോമാക്രമണമുണ്ടായത്. തൻറെ മക്കളായ ഹസിം, ആമിർ, മുഹമ്മദ് നാല് പേരക്കുട്ടികളും കൊല്ലപ്പെട്ടതായി ഇസ്മായിൽ ഹനിയ്യ സ്ഥിരീകരിച്ചതായ അൽ ജസീറയോട് റിപ്പോർട്ട് ചെയ്തു ഈദ് ദിനത്തിൽ ക്യാമ്പിൽ ബന്ധുക്കളെ സന്ദർശിക്കാനെത്തിയതായിരുന്നു മക്കൾ.
മക്കളുടെ രക്തസാക്ഷിത്വത്തിന്റെ പേരിൽ അഭിമാനിക്കുന്നുവെന്നാണ് ഹനിയ്യയുടെ പ്രതികരണം. ‘എന്റെ മക്കളുടെ രക്തത്തിന് ഗസ്സയിലെ മറ്റു രക്തസാക്ഷികളേക്കാൾ കൂടിയ വിലയൊന്നുമില്ല. കാരണം അവരോരോരുത്തരും എന്റെ മക്കൾ തന്നെയാണ്.
ഫലസ്തീൻ നേതാക്കൾ അവരുടെ കുടുംബങ്ങളെയും വീടുകളെയും ലക്ഷ്യം വച്ചാൽ പിന്നോട്ട് പോകില്ലെന്നും ഹമാസിന്റെ ആവശ്യങ്ങളിൽനിന്നു പിന്നോട്ടുപോകില്ലെന്നും ഹനിയ പറഞ്ഞതായി ്അൽജസീറ റിപ്പോർട്ട് ചെയ്തു.
യുദ്ധത്തിൽ ഇതുവരെ ഹനിയയുടെ കുടുംബത്തിൽ 60 ഓളം പേർ കൊല്ലപ്പെട്ടതായും പറയുന്നു.
സമാധാന ചർച്ച അട്ടിമറിക്കാനാണ് ആക്രമണം ലക്ഷ്യമിടുന്നതെന്ന് ഹമാസ് ആരോപിച്ചു,