Home NEWS ഇറാൻ – ഇസ്രയേൽ സംഘർഷം : പശ്ചിമേഷ്യ യുദ്ധ ഭീതിയിയിൽ

ഇറാൻ – ഇസ്രയേൽ സംഘർഷം : പശ്ചിമേഷ്യ യുദ്ധ ഭീതിയിയിൽ

ഏപ്രിൽ ഒന്നിന് ഇറാന്റെ നയതന്ത്രകാര്യാലയത്തിൽ ഇസ്രയേൽ ബോംബിട്ട്്് ഉന്നത സൈനിക മേധാവിയെ അടക്കം ഏഴ് പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇറാന്റെ പ്രത്യാക്രമണം പശ്്ചിമേഷ്യയെ യുദ്ധ ഭീതിയിലാഴ്ത്തിയിരിക്കുന്നു. ഫലസ്തീനിൽ ഇസ്രയേലിന്റെ കടുത്ത ആക്രമണവും കൂട്ടക്കൊലയും, ലബണിലും, യെമിലും വരെ നീണ്ട അലയൊലിയും കലുഷിതമായ പ്രദേശത്ത്്് ഇറാൻ- ഇസ്രയേൽ നേരിട്ട് യുദ്ധം കൂടി സംഭവിക്കുമോയെന്ന ഭയം വർധിച്ചിരിക്കുന്നു.

അടുത്ത 24 മുതൽ 48 മണിക്കൂറിനുള്ളിൽ ഇറാൻ ഇസ്രയേൽ ആക്രമിക്കുമെന്ന് അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ട് വെളളിയാഴ്ച പുറത്തുവന്നു. യുഎസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരിൽനിന്നു ലഭ്യമായ വിവരം എന്ന നിലക്കാണ് ഉടൻ യുദ്ധം സാധ്യത വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തത്. സിറിയൻ തലസ്ഥാനമായ ദമാസ്‌കസിലെ കോൺസുലേറ്റിൽ ഇസ്രയേൽ ആക്രമിച്ചതിന് തൊട്ടുപിന്നാലെ ഇറാന്റെ ഭരണ നേതൃത്വവും, ആത്മീയ നേതാവ് അയത്തുള്ള അലി ഖമനേയിയും ഇസ്രയേലനു തിരിച്ചടി ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. തിരിച്ചടിയുടെ സമയവും തീതിയും പ്രവചിക്കാനാവില്ലെങ്കിലും അത് ഏത് സമയവും സംഭവിക്കുമെന്ന രീതിയിലാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നത്.

ഇറാന്റെ മുന്നറിയിപ്പിനെ തുടർന്ന് ഇസ്രയേൽ സുരക്ഷാ മുൻകരുതലുകൾ നേരത്തെ ശക്തമാക്കി. അവധിയിലുള്ള സൈനികരോട് തിരിച്ച് സർവീസിൽ പ്രവേശിക്കാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു. ജനങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പു നല്കുകയും ചെയ്തു. യുദ്ധഭീതി പടർന്നതോടെ ഇസ്രയേൽ ജനത അവശ്യസാധനങ്ങൾ വാങ്ങിക്കൂട്ടുകയാണെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യുദ്ധം തുടങ്ങിയാൽ ഊർജവിതരണം തടസ്സപ്പെടുമെന്ന ഭീതിയിൽ ജനറേറ്ററുകൾ അടക്കമുള്ളവയുടെ വിൽപ്പന ഉർന്നതായാണ് റിപ്പോർട്ട്.ഇസ്രയേലിലുള്ള അമേരിക്കൻ എംബസി ജീവനക്കാരോട് ജറുസലേമിനും ടെൽ അവീവിനും പുറത്ത് യാത്രചെയ്യരുതെന്ന് നിർദേശമുണ്ട്. ഇസ്രയേലിലെ ബ്രിട്ടീഷ് ജീവനക്കാർക്കും സുരക്ഷാ മുന്നറിയിപ്പ് നൽകി. പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് റഷ്യ, ഫ്രാൻസ് പൗരന്മാരോട് അറിയിച്ചു. ഇറാനിലേക്കും, ഇസ്രയേലിലേക്കും വിമാന സർവീസുകൾ പല രാജ്യങ്ങളും നിയന്ത്രിച്ചു.

ഇറാനിലേക്കും ഇസ്രയേലിലേക്കും പൗരൻമാർ യാത്രചെയ്യരുതെന്ന ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും പുറപ്പെടുവിച്ചു.ഇറാൻ ആക്രമണം സഖ്യകക്ഷികളെ ഇടനിലയാക്കി സമ്മർദ്ദം ചെലുത്തുന്ന യു.എസ് യുദ്ധം ഉണ്ടായാൽ ഇസ്രയേൽ പക്ഷത്ത് പിന്തുണ നല്കുമെന്നും അറിയിച്ചു.
എണ്ണ ഉൽപ്പാദനത്തിൽ ഒപെക് രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്തുളള ഇറാൻ യുദ്ധത്തിൽ ഏർപ്പെട്ടാൽ അന്താരാഷ്ട്ര എണ്ണ വിപണിയിൽ പ്രതിസന്ധി ഉണ്ടാക്കും.
ഇതിനിടെ ഇറാനെതിരെ യുദ്ധത്തിൽ അമേരിക്കയുടെ ഗൾഫിലുള്ള യുദ്ധത്താവളം ഉപയോഗിക്കരുതെന്ന് ബന്ധപ്പെട്ട രാജ്യങ്ങൾ അമേരിക്കയോട്
ആവശ്യപ്പെടുന്നതായി മിഡിൽ ഈസ്റ്റ ഐ റിപ്പോർട്ട് ചെയ്യുന്നു. സൗദി അറേബ്യ, യുഎഇ, ഒമാൻ, കുവൈറ്റ് എന്നീ രാജ്യങ്ങളിൽ അമേരിക്കക്് സൈനികത്താവളം ഉണ്ട്്്. ഗാസയിലെ സംഘർഷം ലബനൻ, യമൻ, ഇറാഖ് മേഖലകളിലേക്ക് വ്യാപിച്ചിരിക്കെ യുദ്ധ വ്യാപനം പശ്ചിമേഷ്യ ഒന്നാകെ യുദ്ധക്കെടുതിയിൽ വീഴുന്നതാകും.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version