ഇസ്രയേലിനെ ഞെട്ടിച്ച് വീണ്ടും ഹൂതി മിസൈൽ ആക്രമണം. യെമനിൽനിന്ന് മധ്യ ഇസ്രായേൽ ലക്ഷ്യമാക്കി ഭൂതല മിസൈൽ ഇസ്രയേലിൽ പതിച്ചു. മിസൈലിന്റെ ഭാഗങ്ങൾ പതിച്ച് പാതൈ മോദിഇൻ റെയിൽവേ സ്റ്റേഷന്റെ ഭാഗങ്ങൾക്ക് തീപിടിച്ചതായി റിപ്പോർട്ടുണ്ട്.
മിസൈൽ വരുന്നതിന് മുമ്പായി തെൽ അവീവിലും മധ്യ ഇസ്രായേലിലും അപായ സൈറണുകൾ മുഴങ്ങിയതിനെത്തുടർന്ന് തുടർന്ന് ജനങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി. അപായ ശബ്ദം കേട്ട് ഓടിരക്ഷപ്പെടുന്നതിനിടെ ഒമ്പത് പേർക്ക് ചെറിയ പരിക്കേറ്റതായും റിപ്പോർട്ട്്. സ്വയംപ്രതിരോധ സംവിധാനത്തെ മറികടന്ന് മിസൈൽ ഇസ്രയേലിൽ പതിച്ചത് സൈനിക നേട്ടത്തിനു തിരിച്ചടിയാണ്. കൂടൂതൽ കനത്ത ആക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പും ഹൂതികൾ നല്കി.
നേരത്തെ ഹൂതികൾ തെൽ അവീവ് ലക്ഷ്യമാക്കി ഡ്രോണുകൾ തൊടുത്തുവിട്ടിരുന്നു. ആക്രണത്തിൽ ഒരാൾ കൊല്ലപ്പെടുകയും പത്ത് പേർക്ക് പരിക്കേറ്റതായും ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിനിടെ ഗാസയിൽ 11 മാസത്തിലേറെയായി നീണ്ടുനിന്ന യുദ്ധത്തിൽ നഷ്ടമുണ്ടായിട്ടും ഇസ്രയേലിനെ പ്രതിരോധിക്കുന്നതിന് ശക്തമാണെന്ന് ഹമാസ് നേതാവ് ഒസാമ ഹംദാൻ എഎഫ്പിയോട് പറഞ്ഞുമധ്യ ഇസ്രായേലിനെ ലക്ഷ്യമിട്ടുള്ള ഹൂതികളുടെ മിസൈൽ ആക്രമണം സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ കഴിവിന്റെ അപര്യാപ്ത കാണിച്ചുവെന്നും അദ്ദേഹം പറയുന്നു.