ഞായറാഴ്ച ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി, (63), വിദേശകാര്യമന്ത്രി അമിറാബ്ദൊല്ലാഹിയാനും അന്തിമ വിടനല്കാൻ തലസ്ഥാന നഗരമായ ടെഹ്‌റാനിൽ ദശലക്ഷങ്ങൾ് ഒത്തുകൂടി. ഇറാന്റെ എല്ലാ പ്രവിശ്യകളിൽനിന്നും പ്രിയപ്പെട്ട നേതാക്കളെ അവസാന നോക്കു കാണാൻ ജനം ഒഴുകിയെത്തി. വിലാപ യാത്രയിൽ കിലോമീറ്ററുകളോളം നീളത്തിൽ ജന സഞ്ചയം കണ്ണീരോടെ അണിനിരന്നപ്പോൾ ആദരവുമായി നിരവധി ലോക രാഷ്ട്രങ്ങളുടെ ഭരണകർത്താക്കളും പ്രതിനിധികളും സംബന്ധിച്ചു.
വടക്കുപടിഞ്ഞാറൻ ഇറാനിയൻ നഗരമായ തബ്രീസിലും വിശുദ്ധ നഗരമായ ക്വോമിലും ചൊവ്വാഴ്ച മൃതദേഹം കൊണ്ടുപോവുകയും അവിടെ ലക്ഷങ്ങൾ പങ്കെടുത്ത വിലാപ യാത്രക്കു ശേഷമാണ് ബുധനാഴ്ച തലസ്ഥാന നഗരിയിൽ മൃതദേഹം പൊതു ദർശനത്തിനായി എത്തിച്ചത്.
ആത്മീയ നേതാവ് ആയത്തുള്ള സെയ്ദ് അലി ഖമേനി പ്രാർത്ഥനക്കു നേതൃത്വം നല്കി. ബുധനാഴ്ച രാവിലെ രാവിലെ ടെഹ്റാൻ സർവകലാശാലയിൽ അപകടത്തിൽ മരിച്ച എട്ട് പേരുടെയും മൃതദേഹങ്ങൾ പൊതു ദർശനത്തിനു വച്ചു. അവിടെ നിന്ന്്് ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്ത വിലാപ യാത്ര ആസാദി സ്‌ക്വയറിലേക്ക് ആരംഭിച്ചു.
അപകടത്തിൽ മരിച്ച പ്രസിഡന്റ് അടക്കമുള്ളവരുടെ മൃതദേഹം ടെഹ്റാൻ സർവകലാശാലയിൽ പൊതുദർശനത്തിനു വച്ചപ്പോൾ. ആയത്തുള്ള സെയ്ദ് അലി ഖമേനി പ്രാർത്ഥന നടത്തുന്നു photo : IRAN PRESS TV
ജനകീയനും പ്രഗത്ഭനും കഠിനാധ്വാനിയുമായ പ്രസിഡന്റിന്റെയും സഹയാത്രികരുടെയും രക്തസാക്ഷിത്വത്തിന്റെ വാർത്ത ദുഖത്തോടെയാണ് തിങ്കളാഴ്ച കേട്ടതെന്ന് അലി ഖമേനി പറഞ്ഞു.
ഹ്രസ്വ കാലത്ത്് പ്രസിഡന്റ് എന്ന നിലയിലും അതിനുമുമ്പും അർപ്പണബോധത്തോടെ രാജ്യത്തെയും ഇസ്ലാമിനെയും സേവിക്കുന്നതിനുള്ള പരിശ്രമങ്ങളിൽ മുഴുവന് സമയവും ചെലവഴിച്ചു, ”പ്രിയപ്പെട്ട റഈസിക്ക് ് ക്ഷീണം അറിയില്ലായിരുന്നു,” ഈ ദാരുണമായ സംഭവത്തിൽ ഇറാനിയൻ രാജ്യത്തിന് ആത്മാർത്ഥയുള്ള വിലപ്പെട്ടതുമായ ഒരു സേവകനെയാണ് നഷ്ടപ്പെട്ടത്. ഖമേനി പറഞ്ഞു.
ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോ ചീഫായ ഇസ്മായിൽ ഹനിയ, എന്നിവരുൾപ്പെടെ ലോക നേതാക്കളും പ്രസിഡന്റുമാരും അംബാസഡർമാരും അന്താരാഷ്ട്ര നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
പലസ്തീൻ പ്രതിരോധ ഗ്രൂപ്പുകൾക്ക് വേണ്ടി, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന് ് അനുശോചനം അറിയിക്കാൻ ഞങ്ങൾ ഗാസയിൽ നിന്ന് വന്നിരിക്കുന്നു,’ എന്നായിരുന്നു ഇസ്മയിൽ ഹനിയ പറഞ്ഞത്. ഫലസ്തീൻ രാഷ്ട്രത്തെ പിന്തുണയ്ക്കുന്നതിൽ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ ഉറച്ച നിലപാടിനെ അദ്ദേഹം ഓർമിച്ചു.
ഇറാനിയൻ പതാകയും മരണപ്പെട്ട പ്രസിഡന്റിന്റെ ഛായാചിത്രങ്ങളും കൈകയിലേന്തിയാണ് ടെഹ്‌റാൻ നഗരവീഥികളിൽ ജനം അവരുടെ പ്രിയപ്പെട്ട രാഷ്ട്ര നായകന് അന്തിമ വിട നല്കാനെത്തിയത്.
വ്യാഴാഴ്ചയാണ് കബറടക്കം. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരവും പുണ്യ കേന്ദ്രവുമായ മഷ്ഹദിലെ ഇമാം റെസ വിശുദ്ധ മസ്ജിദിലാണ് കബറക്കം.