Home NEWS ഉറങ്ങാതെ ഇറാൻ ; പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും സംഘവും അപകടത്തിൽപ്പെട്ട ഹെലികോപ്റ്റർ കണ്ടെത്തിയില്ല

ഉറങ്ങാതെ ഇറാൻ ; പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും സംഘവും അപകടത്തിൽപ്പെട്ട ഹെലികോപ്റ്റർ കണ്ടെത്തിയില്ല

തുർക്കിയുടെ അക്കിൻസി ഡ്രോൺ ഇറാൻ പ്രസിഡന്റ് റൈസി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടമാണെന്ന് സംശയിക്കുന്ന ‘താപത്തിന്റെ ഉറവിടം’ കണ്ടെത്തിയതായി തുർക്കി സ്റ്റേറ്റ് ന്യൂസ് ഏജൻസി അനഡോലു റിപ്പോർട്ട് ചെയ്യുന്നു.

ഞായറാഴ്ച അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഉൾപ്പെടെയുള്ളവർക്ക് എന്ത്്് സംഭവിച്ചുവെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാനായില്ല. മോശം കാലാവസ്ഥയെ തുടർന്ന് അപകടത്തിൽപ്പെട്ട ഹെലികോപ്റ്റർ ഇതുവരെ കണ്ടെത്താനായില്ല. ഇറാനു പുറമെ, റഷ്യ, തുർക്കി എന്നിവടങ്ങളിൽ നിന്നുളള സംഘവും രക്ഷാ പ്രവർത്തനത്തിന് പ്രദേശത്ത് എത്തിയിട്ടുണ്ട്. കനത്ത മൂടൽമഞ്ഞ് ഉൾപ്പെടെയുള്ള പ്രതികൂല കാലാവസ്ഥയാണ് രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു,

തുർക്കിയുടെ അക്കിൻസി ഡ്രോൺ ഇറാൻ പ്രസിഡന്റ് റൈസി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടമാണെന്ന് സംശയിക്കുന്ന ‘താപത്തിന്റെ ഉറവിടം’ കണ്ടെത്തിയതായി തുർക്കി സ്റ്റേറ്റ് ന്യൂസ് ഏജൻസി അനഡോലു റിപ്പോർട്ട് ചെയ്യുന്നു. അക്കിൻസി ഡ്രോൺ, , ഹെലികോപ്റ്റർ, എന്നിവ യുമായാണ് തുർക്കി റസ്‌ക്യൂ ടീം എത്തിയിരിക്കുന്നത്.

പ്രസിഡന്റ് റെയ്സിയെ കണ്ടെത്താനുള്ള ശ്രമത്തിൽ സഹായിക്കാൻ റഷ്യയും ഇറാനിലേക്ക് ഒരു റെസ്‌ക്യൂ ടീമിനെ അയച്ചു. 47 സ്‌പെഷ്യലിസ്റ്റ് രക്ഷാപ്രവർത്തകർ, വാഹനങ്ങൾ, ഒരു ഹെലികോപ്റ്റർ എന്നിവ ഉൾപ്പെടുന്നു.
”ഉയർന്ന ഉയരങ്ങളിൽ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലികൾ ചെയ്യാൻ ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തകരും തയ്യാറാണ്,” ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവിനെ ഉദ്ധരിച്ച്്്് റഷ്യൻ മീഡിയ റിപ്പോർട്ട് ചെയ്തു.

ഞായറാഴ്ച ഇറാൻ സമയം വൈകിട്ട് അഞ്ച് മണിടോയെയാണ് പ്രസിഡന്റ്് സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്ക് സമീപം ഇറാൻ നഗരമായ ജോൽഫക്കു സമീപം ദിസ്മാർ വനത്തിലാണു സംഭവം . മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്റർ ഹാർഡ് ലാൻഡിംഗ് നടത്തിയെന്നാണ് വിവരം. ഇറാൻ പ്രസിഡന്റിനു പുറമേ വിദേശകാകാര്യ മന്ത്രി ഹുസൈൻ അമിറാബ്ദല്ലാഹിയനും,
ഇറാൻ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തൊള്ള മുഹമ്മദ് അലി ഹാഷിം, തുടങ്ങിയവരും റൈസിയുടെ അതേ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു.. അസർബൈജാനും ഇറാനും ചേർന്ന് അരാസ് നദിയിൽ നിർമിച്ച മൂന്നാമത്തെ അണക്കെട്ടിന്റെ ഉദ്ഘാടത്തിനെത്തി മടങ്ങവെയാണ് അപകടം.

അപകട വിവരം ഇറാനിലും മിഡിൽ ഈസ്റ്റിലും വലിയ ദുഖം സൃഷ്ടിച്ചിരിക്കുന്നു. ശനിയാഴ്ച തങ്ങളുടെ നേതാവിന് എന്ത് സംഭവിച്ചുവെന്ന് അറിയാനുള്ള ഉത്കണ്ഠയും വേദനയും നിറഞ്ഞ് ജനം ഉറങ്ങാതെ പ്രാർഥനയിലായിരുന്നു.
ഇബ്രാഹീം റഈസിക്കും വിദേശകാര്യമന്ത്രി ഉൾപ്പെടെയുള്ളവർക്കും വേണ്ടി പ്രാർഥിക്കണമെന്ന്? ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ പ്രസ്?താവനയെത്തിയതോടെ ഇ്്ബ്രാഹിം റെയ്‌സിയുടെ ജന്മനാടായ മഷ്ഹദ് നഗരത്തിലെ പുണ്യദൈവാലയത്തിൽ ആയിരങ്ങൾ പ്രാർഥനക്കെത്തി. ടെഹ്‌റാനിലുടനീളം സ്ത്രീകളും മുതിർന്നവരും അടക്കം പലേടത്തും ഒത്തുകൂടി പ്രാർഥനയിൽ ഏർപ്പെട്ടു. അപകടത്തിൽ ലോക രാജ്യങ്ങൾ തങ്ങളുടെ ദുഖം പങ്കിട്ടു. ഇന്ത്യ, ജോർദാൻ, ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ, യെമൻ, റഷ്യ, വെനസ്വേല, അസർബൈജാൻ, അർമേനിയ, പാകിസ്താൻ, ലബനാൺ, ഇറാഖ്, തുടങ്ങി നിരവധി രാജ്യങ്ങളാണ് പ്രതികരിച്ചത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version