ന്യൂഡൽഹി: ഇൻഡ്യാ മുന്നണി 295 സീറ്റ് നേടുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഡൽഹിയിൽ ചേർന്ന ഇന്ത്യ മൂന്നണിയുടെ യോഗത്തിനു ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തങ്ങൾ സർവശക്തിയുമുപയോഗിച്ച് പോരാടി. ജനങ്ങൾ പിന്തുണച്ചതിനാൽ നല്ല ഫലമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ്. ഖാർഗെ പറഞ്ഞു.
എൻഡിഎ 235 സീറ്റിൽ കൂടുതൽ നേടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് ഞങ്ങളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്’ അദ്ദേഹം പറഞ്ഞു.
വോട്ടെണ്ണൽ ദിനത്തിൽ കൗണ്ടിങ് ഏജന്റുമാർ ജാഗ്രത പുലർത്തണം. അവസാനം വരെ ഹാളിൽ ഉണ്ടാകണം. വോട്ടെണ്ണൽ പൂർത്തിയാകാതെ പ്രവർത്തകർ വോട്ടണ്ണൽ കേന്ദ്രം വിട്ടു പുറത്തുപോകരുത്. സർട്ടിഫിക്കറ്റ് ലഭിച്ചശേഷം മാത്രമേ പുറത്തുപോകാവു. ബി.ജെ.പിയും സഖ്യകക്ഷികളും എക്‌സിറ്റ് പോളിന്റെ പിന്നാലെയാണ്. നാളെ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. അട്ടിറി നടാക്കാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ കമ്മീഷനോട് ആവശ്യപ്പെടുമെന്നും ഖാർഗെ പറഞ്ഞു. രണ്ടര മണിക്കൂറോളം നീണ്ടുനിന്ന പ്രതിപക്ഷ സഖ്യത്തിന്റെ യോഗത്തിൽ നിരവധി വിഷയങ്ങൾ ചർച്ച ചെയ്തതായും അ്‌ദ്ദേഹം വി്ശദീകരിച്ചു.
ഖാർഗെയുടെ വീട്ടിലായിരുന്നു ഇൻഡ്യ മുന്നണിയുടെ യോഗം ചേർന്നത്. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, കെ.സി വേണുഗോപാൽ, സോണിയ ഗാന്ധി, ജാർഖണ്ഡ് മുഖ്യമന്ത്രി ചമ്പൈ സോറൻ, മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കല്പന സോറൻ, എൻ.സി.പി അധ്യക്ഷൻ ശരത് പവാർ, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, ഡി.എം.കെ നേതാവ് ടി.ആർ. ബാലു, ശിവസേന നേതാവ് അനിൽ ദേശായി, നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ല, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് സിങ് മൻ, എ.എ.പി നേതാക്കളായ സഞ്ജയ് സിംഗ്, രാഘവ് ചദ്ധ, എസ്.പി നേതാവ് അഖിലേഷ് യാദവ്, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
എക്‌സിറ്റ് പോളിൽ എൻ.ഡി.എ ബഹുദൂരം മുന്നിൽ
എക്സിറ്റ് പോളുകൾ പൊതിവെ എൻ,ഡി.എ ( ദേശീയ ജനാധിപത്യ സഖ്യം ) വിജയിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. എൻഡിഎ 350ൽ അധികം സീറ്റുകൾ നേടുമെന്നാണ് മിക്ക സർവേകളും പറയുന്നത്.
എൻഡിടിവി പുറത്തുവിട്ട കണക്കുകൾ പ്രകാരം എൻഡിഎ 365 സീറ്റുകളും ഇന്ത്യൻ സഖ്യം 142 സീറ്റുകളും മറ്റുള്ളവർ 36 സീറ്റുകളും നേടിയേക്കും.
യഥാക്രമം ഇന്ത്യ ന്യൂസ്-ഡി-ഡൈനാമിക്‌സ് സർവേ 371, 125, 47,
റിപ്പബ്ലിക് ഭാരത്-മാട്രിസ് 353-368, 118-133, 43-48
റിപ്പബ്ലിക് ടിവി-പി മാർക്ക് 359, 154, 30
ജാൻ കി ബാത്ത് 362-392, 141-161, 10-20,
ബി.ജെ.പിക്ക് 270-ൽ താഴെ സീറ്റാണ് ലഭിക്കുകയെന്ന് സൈഫോളജിസ്റ്റ് യോഗേന്ദ്ര യാദവ് നേരത്തെ പ്രവചിച്ചിരുന്നു