ന്യൂഡൽഹി: കോൺഗ്രസിനും സി.പി.ഐക്കും പിന്നാലെ സി.പി.എമ്മിനും ആദായനികുതി വകുപ്പിന്റെ നോട്ടീസ്. 15 കോടി രൂപ അടയ്ക്കാനാണ് സിപിഎമ്മിനു നാട്ടീസ്. ഒരു ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകിയില്ലെന്നു ആരോപിച്ചാണ്് സിപിഎമ്മിനെതിരായ നടപടി.
പാൻ കാർഡ് തെറ്റായി രേഖപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സി.പി.ഐക്ക് 11 കോടി പിഴയിട്ടത്. പിഴയും പലിശയുമടക്കം1823.08 കോടി രൂപ അടയക്കാനാണ് കോൺഗ്രസ്സിനു നോട്ടീസ്.
2016-2017ൽ 181.90 കോടി, 2017-2018ൽ 178.73 കോടി, 2018-2019 ൽ 918.45 കോടി, 2019 -2020ൽ 490.01 കോടി എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ. എന്നിങ്ങനെയാണ് പിഴ അടയ്ക്കാനാണ് കോൺഗ്രസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ മുന്നിൽ നിൽക്കുന്ന സമയത്ത് ഇത്തരമൊരു നടപടി വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. കോൺഗ്രസിനെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തുക മാത്രമാണ് ബി.ജെ.പിയുടെ ലക്ഷ്യംമെന്ന് കോൺഗ്രസ് ആരോപിച്ചു. ശനി, ഞായർ ദിവസങ്ങളിൽ ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധിക്കുന്നതിനു കോൺഗ്രസ് തീരുമാനിച്ചു.
ബി ജെ പി ഈ ഇനത്തിൽ നൽകാനുള്ളത് 4, 600 കോടി രൂപയാണെന്ന് കോൺഗ്രസ് ട്രഷറർ അജയ് മാക്കാൻ പറഞ്ഞു. ‘നികുതിയുടെ കാര്യത്തിൽ കോൺഗ്രസിന് ഒരു നയവും ബി.ജെ.പിക്ക് മറ്റൊരു നയവുമാണ്.
ബി ജെ പിക്ക് സംഭാവന നൽകിയവരിൽ 92 പേരുടെ പേരു വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇനിയും പുറത്ത് വിട്ടിട്ടില്ല. ബി ജെ പിയുടെ നികുതി വെട്ടിപ്പിന് എതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.