Home NEWS KERALA എറണാകുളം ജില്ലയിൽ കനത്ത മഴ ; നഗരങ്ങളിൽ വെള്ളക്കെട്ട്, നാശം, റെഡ് അലർട്ട് പ്രഖ്യാപിച്ചു

എറണാകുളം ജില്ലയിൽ കനത്ത മഴ ; നഗരങ്ങളിൽ വെള്ളക്കെട്ട്, നാശം, റെഡ് അലർട്ട് പ്രഖ്യാപിച്ചു

0

കൊച്ചിയിൽ ചെറു മേഘ വിസ്‌ഫോടനമെന്ന് കുസാറ്റ്

കൊച്ചി : എറണാകുളം ജില്ലയിൽ കനത്ത മഴ. നഗരത്തിൽ കനത്ത വെള്ളക്കെട്ടും ഗതാഗത സ്തംഭനവും. തൃക്കാക്കര, കളമശ്ശേരി, കാക്കനാട് ഉൾപ്പെടെ പലേടത്തും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കനത്ത മഴയ്ക്കുകാരണം ലഘു മേഖ വിസ്‌ഫോടനമെന്ന് കുസാറ്റിലെ ശാസ്ത്രജ്്ഞർ വിലയിരുത്തി. രണ്ട് മണിക്കൂറിൽ ഏഴ് സെൻറീമീറ്റർ മഴയാണ് എറണാകുളത്ത് പെയ്തിറങ്ങിയത്. വരും മണിക്കൂറിലും മഴ ശക്തമായി തുടരുമെന്നാണ് മുന്നറിയിപ്പുണ്ട്. എറണാകുളം, കോട്ടയം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

കാക്കനാട് പാട്ടുപുര നഗറിൽ മണ്ണിടിഞ്ഞു വീണു. ഫോർട്ട് കൊച്ചി ബസ് സ്റ്റാൻഡിന് സമീപം കെഎസ്ആർടിസി ബസിന് മുകളിൽ കൂറ്റൻ മരം കടപുഴകി വീണു. ആളപായ മില്ല. കളമശ്ശേരി നഗരസഭയിൽ അൻപതോളം വീടുകളിലാണ് വെള്ളം കയറിയത്.
ഇൻഫോപാർക്ക് തമ്മനം കടവന്ത്ര വൈറ്റില ഇടപ്പള്ളി ഭാഗങ്ങളിലെ വെള്ളക്കെട്ട് നഗരത്തെ ഗതാഗതക്കുരുക്കിലാക്കി. പെരുമ്പാവൂരിനടുത്ത് വേങ്ങൂരിൽ തോട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു . കാക്കനാട് ഇൻഫോപാർക്ക് വെള്ളക്കെട്ടിലമർന്നു. കെട്ടിടങ്ങളിലേക്കും വെള്ളം ഇരച്ചുകയറി. കാക്കനാടും ഇടപ്പള്ളിയിലും റോഡിൽ വെള്ളം കയറി.
പെരുമ്പാവൂരിൽ വേങ്ങൂരിൽ തോട്ടിൽ കുളിക്കാനിറങ്ങിയ കുളിക്കാൻ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥി മേയ്ക്കപ്പാല ഐക്കരക്കുടി ഷൈബിന്റെ മകൻ എൽദോസ് മുങ്ങിമരിച്ചു. വീടിനടുത്തുള്ള തൊട്ടടുത്തുള്ള കണിച്ചാട്ടുപാറ തോട്ടിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.
മാവേലിക്കരയിൽ തെങ്ങ് കടപുഴകി വീണ് യുവാവ് മരിച്ചു. മാവേലിക്കര ഓലകെട്ടി സ്വദേശി അരവിന്ദാണ് മരിച്ചത്. വീട്ടുമുറ്റത്ത് പല്ലു തേച്ച് നിൽക്കുമ്പോഴായിരുന്നു അപകടം.

ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും കനത്ത മഴയുണ്ട്്. കൊല്ലം നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി.. കൊല്ലം കോർപ്പറേഷൻ പരിധിയിലെ ശക്തികുളങ്ങര, മരുത്തടി, കാവനാട് , മങ്ങാട്, കണ്ടച്ചിറ പ്രദേശങ്ങളിൽ വെള്ളക്കെട്ട്്് ദുരിതത്തിലാണ്. നിരവധി വീടുകളിൽ വെള്ളം കയറി.

തിരുവനന്തപുരത്തും. നെയ്യാറ്റിൻകര, കാട്ടാക്കട, നെടുമങ്ങാട് താലൂക്കുകളിൽ മഴ വ്യാപക നാശം വിതച്ചു. പലയിടത്തും വീടുകൾക്കും വാഹനങ്ങൾക്കും മുകളിലേക്ക് മരം വീഴുകയും വെള്ളം കയറുകയും ചെയ്തു. നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രമതിലിൻറെ ഒരു ഭാഗം നെയ്യാറിലേക്ക് ഇടിഞ്ഞുവീണു. വർക്കലയിലും മഴ നാശം സൃഷ്ടിച്ചു.

എറണാകുളത്തും കോട്ടയത്തും റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലരളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version