Home ELECTION 2024 കർണാടകയിൽ ജനതാദൽ എം.പി. പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട അശ്ലീല വീഡിയോ കേസ് പ്രത്യേക അന്വേഷണ സംഘം

കർണാടകയിൽ ജനതാദൽ എം.പി. പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട അശ്ലീല വീഡിയോ കേസ് പ്രത്യേക അന്വേഷണ സംഘം

വോട്ടെടുപ്പ് പൂർത്തിയായതിന്റെ പിറ്റേന്ന് പ്രജ്വൽ രേവണ്ണ ജർമനിയിലേക്ക് കടന്നു

ബെംഗളൂരു: കർണാടകയിലെ ഹാസൻ എംപിയും ജെഡിഎസ് സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട അശ്ലീല വീഡിയോ കേസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടു. സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ നാഗലക്ഷ്മി ചൗധരി മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും സംസ്ഥാന പോലീസ് ഡയറക്ടർ ജനറലിനും വ്യാഴാഴ്ച കത്തെഴുതിയിരുന്നു. വെള്ളിയാഴ്ചയായിരുന്നു ഹാസൻ മണ്ഡലത്തിൽ വോട്ടെടുപ്പ്്. വോട്ടെടുപ്പിനു ദിവസങ്ങൾക്കുമുമ്പ്്് സോഷ്യൽമീഡിയയിൽ അശ്ലീല വീഡിയോകൾ വൈറലായത്. നിരവധി സ്ത്രീകൾക്കുനേരെ ക്രൂരമായി ലൈംഗിക അതിക്രമം നടന്നതായി തെളിയിക്കുന്നതാണ് വീഡിയോ എന്നാണ് പരാതി.

‘പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട അശ്ലീല വീഡിയോ കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു. ഹാസൻ ജില്ലയിൽ സ്ത്രീകൾ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നതുൾപ്പെടെയുള്ള അശ്ലീല വീഡിയോ ക്ലിപ്പുകൾ പ്രചരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ എസ്‌ഐടി അന്വേഷണം നടത്താൻ വനിതാ കമ്മീഷൻ അധ്യക്ഷ സർക്കാരിന് കത്ത് നൽകിയിരുന്നു. അവരുടെ അഭ്യർഥന മാനിച്ചാണ് ഈ തീരുമാനം’- സിദ്ധരാമയ്യ എക്സിൽ കുറിച്ചു.

ഇതിനിടെ വോട്ടെടുപ്പ് പൂർത്തിയായതിന്റെ പിറ്റേന്ന് പ്രജ്വൽ രേവണ്ണ ജർമനിയിലേക്ക് കടന്നു. ഹോളനരസിപുര എംഎൽഎയും മുൻ മന്ത്രിയുമായ എച്ച്.ഡി രേവണ്ണയുടെ മകനായ പ്രജ്വൽ രേവണ്ണ രണ്ടാം തവണയാണ് മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്നത്. സംഭവം കർണാകയിൽ ബിജപി ജനതാദൾ സഖ്യത്തിനു വലിയ നാണക്കേടാണ് സൃഷ്ടിച്ചിരിക്കുന്നത്.
എന്നാൽ ‘പ്രജ്വൽ രേവണ്ണയെ മോശമായി ചിത്രീകരിക്കാൻ നവീൻ ഗൗഡ എന്നയാളും കൂട്ടാളികളും ചില വീഡിയോകളും ചിത്രങ്ങളും മോർഫ് ചെയ്ത് ഹാസൻ മണ്ഡലത്തിലെ വോട്ടർമാർക്കിടയിൽ പെൻഡ്രൈവ്, സിഡികൾ, വാട്ട്സ്ആപ്പ് എന്നിവയിലൂടെ പ്രചരിപ്പിച്ചു’ എന്ന്്് കാണിച്ച് ജെഡിഎസ്- ബിജെപി തെരഞ്ഞെടുപ്പ് ഏജന്റായ പൂർണചന്ദ്ര തേജസ്വി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version