Home TOP NEWS ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം : മൂന്നു ഇന്ത്യക്കാർ കാനഡയിൽ അറസ്റ്റിൽ

ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം : മൂന്നു ഇന്ത്യക്കാർ കാനഡയിൽ അറസ്റ്റിൽ

ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിനെ വെടിവച്ചു കൊന്ന കേസിൽ മൂന്ന് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തതായി കാനഡ. കരൺപ്രീത് സിംഗ് (28), കമൽപ്രീത് സിംഗ് (22), കരൺ ബ്രാർ (22) എന്നിവരെയാണ് പിടികൂടിയത്. പ്രതികൾ ഏറെ കാലമായി നിരീക്ഷണത്തിലായിരുന്നുവെന്നു കനേഡിയൻ പൊലീസ് അറിയിച്ചു. അന്വേഷണം അവസാനിച്ചിട്ടില്ലെന്നും സംഭവത്തിൽ കൂടുതൽ പേരുടെ പങ്ക് അന്വെഷണത്തിലാണ്.
”ഈ കാര്യങ്ങളിൽ പ്രത്യേകവും വ്യതിരിക്തവുമായ അന്വേഷണങ്ങൾ നടക്കുന്നുണ്ട്, തീർച്ചയായും ഇന്ന് അറസ്റ്റിലായ ആളുകളുടെ പങ്കാളിത്തത്തിൽ മാത്രം പരിമിതപ്പെടുന്നില്ല. ഈ ശ്രമങ്ങളിൽ ഇന്ത്യാ ഗവൺമെന്റുമായുള്ള ബന്ധങ്ങളുടെ അന്വേഷണവും ഉൾപ്പെടുന്നു,” അദ്ദേഹം പറഞ്ഞു. അസിസ്റ്റന്റ് കമ്മീഷണർ ഡേവിഡ് ടെബൗൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സ്റ്റുഡന്റ്‌സ് വിസയിൽ രാജ്യത്ത്് എത്തിയവരാണ് പ്രതികൾ.

നിജ്ജാറിനെ വെടിവച്ചയാൾ, ഡ്രൈവർ, നിജ്ജാറിന്റെ നീക്കങ്ങൾ നിരീക്ഷിച്ചയാൾ എന്നിവർ അറസ്റ്റിലായതായി പൊലീസ് ഉദ്യോഗസ്ഥൻ മൻദീപ് മൂക്കർ മാധ്യമങ്ങളോട് പറഞ്ഞു. കാനഡയിൽ നടന്ന മറ്റു മൂന്ന് കൊലപാതകങ്ങൾക്ക് പ്രതികളുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. വെള്ളിയാഴ്ച ആൽബർട്ടയിലെ എഡ്മണ്ടൻ നഗരത്തിൽ വെച്ചാണ് മൂവരെയും അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം വെളിപ്പെടുത്തി.

കഴിഞ്ഞ വർഷം ജൂൺ 18 നാണ് നിജ്ജാർ കാനഡയിൽ വെടിയേറ്റ് മരിച്ചത്. ഭീകരനായി പ്രഖ്യാപിച്ച ഹർദീപ് സിങ് നിജ്ജറിന്റെ തലയ്ക്ക് ഇന്ത്യ 10 ലക്ഷം വിലയിട്ടിരുന്നു. യുഎസ് അതിർത്തിയിലെ സറെയിൽ സിഖ് ഗുരുദ്വാരയ്ക്കു പുറത്തു നിർത്തിയിട്ടിരുന്ന വാഹനത്തിൽവച്ചാണ്. നിജ്ജാറിനെ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നും ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെയാണ് കൊലപാതകമെന്നു സംശയിക്കുന്നതായും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. സംഭവം ഇന്ത്യൃ കാനഡ ബന്ധത്തിൽ വിള്ളൽ വീഴ്ത്തുകയും ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിക്കുന്നതിലേക്കും കാര്യങ്ങൾ എത്തി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version