രാജ്യത്തെ നടുക്കിയ സെക്‌സ് ടേപ്പ് വിവാദത്തിൽ മകനൊടൊപ്പം പ്രതിയായ ജെ.ഡി.എസ് നേതാവ് എച്ച്.ഡി. രേവണ്ണ എംഎൽഎ അറസ്റ്റിൽ. പ്രത്യേക അന്വേഷണ സംഘം പിതാവ് എച്ച്.ഡി. ദേവഗൗഡയുടെ വീട്ടിൽ നിന്നാണ് രേവണ്ണയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തു. കേസിൽ രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്.
ഹോളനരസിപൂർ എംഎൽഎ യാണ് രേവണ്ണ. ലൈംഗികാതിക്രമത്തിന് ഇരയായ തന്റെ മാതാവിനെ തട്ടിക്കൊണ്ടുപോയെന്നു കാണിച്ച് മകൻ നൽകിയ പരാതിയിലാണ് രേവണ്ണയുടെ അറസ്റ്റ്് കേസിൽ പ്രതിയായ സതീഷ് ബാബണ്ണ എന്നയാളും പിടിയിലായി.
മുൻ മന്ത്രി കൂടിയായ രേവണ്ണക്കെതിരെ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്. ലൈംഗികാതിക്രമത്തിനും, ഇരയായ സ്ത്രീയെ തട്ടിക്കൊണ്ടുപോയതിനും. ഒളിവിൽ പോയ രേവണ്ണക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി ഹോളനരസിപുരയിലെ രേവണ്ണയുടെ വസതിയിൽ പ്രത്യേക അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിനിടെ ജെ.ഡി.എസ് പ്രവർത്തകർ അന്വേഷണ ഉദ്യോഗസ്ഥരെ തടയാൻ ശ്രമിച്ചത് സംഘർഷാവസ്ഥക്കിടയാക്കി. ഇതിനിടെ ഹാസനിൽ ജെ.ഡി.എസ്- എൻ.ഡി.എ സ്ഥാനാർഥിയുമായ രേവണ്ണയുടെ മകൻ പ്രജ്വൽ രേവണ്ണയെ നാട്ടിലെത്തിക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണ് അന്വേഷണ സംഘം. ലുക്കൗട്ട് നോട്ടീസിനു പുറമേ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കും എന്നാണ് അറിയുന്നത്.
33-കാരനായ പ്രജ്വൽ 400-ൽ അധികം സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാണ് കണ്ടെത്തൽ.
ബലാത്സംഗ കുറ്റം കൂടാതെ, ഭീഷണിപ്പെടുത്തൽ, വസ്ത്രാക്ഷേപം, ഇരകളുടെ വീഡിയോ , ഫോട്ടോ എടുക്കൽ തുടങ്ങിയ വകുപ്പുകൾ പ്രജ്വലിനെതിരെ സിഐഡി ചുമത്തിയിട്ടുണ്ട്. തോക്ക് ചൂണ്ടി പ്രജ്വൽ തന്നെ ബലാത്സംഗം ചെയ്യുകയും മൊബൈൽ ഫോണിൽ വീഡിയോ പകർത്തുകയും ചെയ്തതായി യുവതി പരാതിയിൽ പറയുന്നു.
വീഡിയോ കാണാം