ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടം വോട്ടെടുപ്പ് ആരംഭിച്ചു. 10 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 96 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു.
ഇതോടൊപ്പം ആന്ധ്രാപ്രദേശിലെ 175 നിയമസഭാ സീറ്റുകളിലേക്കും ഒഡീഷയിലെ 28 നിയമസഭാ മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടക്കുന്നു.
ആന്ധ്രാപ്രദേശ് (25), ബീഹാർ (5), ജാർഖണ്ഡ് (4), മധ്യപ്രദേശ് (8), മഹാരാഷ്ട്ര (11), ഒഡീഷ (4), തെലങ്കാന (17), ഉത്തർപ്രദേശ് (13), പശ്ചിമ ബംഗാൾ (8), ജമ്മു കശ്മീർ (1). എന്നീ 10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്.
ആകെ 1,717 സ്ഥാനാർത്ഥികളാണ് ഇന്ന് മത്സരരംഗത്തുള്ളത്. 1.92 ലക്ഷം പോളിംഗ് സ്റ്റേഷനുകളിലായി 19 ലക്ഷത്തിലധികം പോളിംഗ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. 8.73 കോടി സ്ത്രീ വോട്ടർമാരുൾപ്പെടെ 17.70 കോടിയിലധികം വോട്ടർമാർ ഈ ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തും.
മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്, അധീർ രഞ്ജൻ ചൗധരിയാണ് മത്സരിക്കുന്നത്. മഹുവ മൊയ്ത്ര, ശത്രുഘ്നൻ സിൻഹ ബി.ജെ.പി നേതാവ് ് എസ്.എസ് അലുവാലിയ,കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിംഗ് (ബെഗുസാരായി), നിത്യാനന്ദ് റായി (ഉജിയാർപൂർ) എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി, വൈ എസ് ശർമിള, തുടങ്ങിയവർ ഇന്ന് ജനവിധി തേടുന്നവരുടെ പ്ട്ടികയിലുണ്ട്.
ഇതുവരെ, മൂന്ന് ഘട്ടങ്ങലിലായി 283 ലോക്സഭാ മണ്ഡലങ്ങളിൽ വോട്ടെുപ്പ് പൂർത്തിയാക്കി. നാലാം ഘട്ടം അവസാനിക്കുന്നതോടെ 379 സീറ്റിലെ വോട്ടെടുപ്പാണ് പൂർത്തിയാകുന്നത്. അവശേഷിക്കുന്ന 164 സീറ്റിൽ മൂന്നു ഘട്ടമായി വോട്ടെടുപ്പ് നടക്കാനുണ്ട്.