റഫയിലെ അഭയാർഥി ടെന്റുകളിലും മറ്റും ഇസ്രായേൽ സൈന്യം നടത്തുന്ന ഭീകരാക്രമണത്തിനെതിരെ സോഷ്യൽ മീഡിയയിൽ ആരംഭിച്ച് All Eyes on Rafah പ്രതിഷേധ കാംപയിൻ ലോകമെങ്ങും ആഞ്ഞടിക്കുന്നു. ഇസ്രായേൽ സൈന്യം കൊന്നുകളഞ്ഞ കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും ഹൃദയഭേദകമായ ചിത്രങ്ങളും വിഡിയോകളുമാണ് പ്രചരിക്കുന്നത്. ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിൽ ട്രെൻഡിങ്ങായിരിക്കുന്നത്. രാഷ്ട്രീയ പ്രമുഖർ, സിനിമാ ഫുട്‌ബോൾ താരങ്ങളും, യുവാക്കളും വിദ്യാർഥികളുമടക്കം ലക്ഷങ്ങൾ ഫലസ്തീനോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച്് രംഗത്തിറങ്ങി. ഒരു ദനം കൊണ്ട് 40 ദശലക്ഷത്തിലധികം പേരാണ്ണ് ഇന്സ്റ്റഗ്രാമി പോസ്റ്റ് പങ്കിട്ടത്.
റഫയിലെ ജനം തിങ്ങി താമസിക്കുന്ന കൂടാരത്തിന്റെ പശ്ചാത്തലത്തിൽ സ്‌ളോഗനും ചേർത്ത് ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൃഷ്ടിച്ച ചിത്രമാണ് വൈറലായിരിക്കുന്നത്.
റഫയിൽ ഒരു ഗ്രൗണ്ട് ഓപ്പറേഷൻ നടത്താൻ പദ്ധതിയുണ്ടെന്ന് ഇസ്രായേൽ പറഞ്ഞപ്പോൾ, ഗാസയലും വെസ്റ്റ് ബാങ്കിലെയും ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി റിച്ചാർഡ് ‘റിക്ക്’ പീപ്പർകോൺ പറഞ്ഞു, ”എല്ലാ കണ്ണുകളും” വരാനിരിക്കുന്ന റഫ ആക്രമണത്തിലാണ്. എന്ന് പറഞ്ഞു. ഈ പ്രസ്താവനയിൽ നിന്നാണ് ചിത്രത്തിന്റെ രൂപകല്പനയെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.
റഫയിലെ തൽ അൽസുൽത്താനിൽ വെന്തു മരിച്ച മനുഷ്യരുടെ കരിക്കട്ടായ ദൃശ്യം,വെടിയുണ്ട തുളച്ചുകളഞ്ഞ കുഞ്ഞിന്റെ തലയും പിടിച്ച് നിൽക്കുന്ന രക്ഷാപ്രവർത്തകരും,കഴുത്തറ്റുപോയ ഉടലിൽ ബാക്കിയായ കുഞ്ഞുമകളുടെ ശരീരം ചേർത്ത് പിടിച്ച് നിൽക്കുന്ന പിതാവും. തീയിൽ വെന്ത് നീറിപ്പോയ കുഞ്ഞുങ്ങളുടെ അവശിഷ്ടങ്ങളില്ർ തൊട്ട് അലമുറയിട്ട് കരയുന്ന മാതാപിതാക്കൾ, അവയവങ്ങൾ നഷ്്ടപ്പെട്ട കുട്ടികകളും സ്ത്രീകളും എന്നിങ്ങനെ ചിത്രങ്ങളും വിഡിയോകളുമാണ് ട്വിറ്ററിൽ പ്രചരിക്കുന്നത്.
അന്താരാഷ്ട്ര നീതിന്യായ കോടതി (ICJ) ഇസ്രായേലിനോട് റഫയിലെ ആക്രമണം നിർത്താൻ ഉത്തരവിട്ടതിന് രണ്ട് ദിവസത്തിന് ശേഷം ഞായറാഴ്ച റഫയിലെ സുരക്ഷിത മേഖലയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 45 പേർ മ്ൃഗീയമായി കൊല്ലപ്പെട്ടത് മനസ്സാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. ചൊവ്വാഴ്ചയും റാഫയിൽ ആക്രമണം തുടർന്നു. 21 പേർ മരിച്ചു. മരിക്കുന്നതും അപകടത്തിൽ പരി്‌ക്കേല്ക്കുന്നതും കൂടുതലും കുട്ടികളും സ്ത്രീകളുമാണ്
ഈ കൂട്ടക്കൊലയോടെ എല്ലാ രാജ്യത്തും ഇന്നലെവരെ പ്രതികരിക്കാതിരുന്നവർ മൗനം വെടിഞ്ഞ് ഇസ്രയേൽ ഭീകരതയെ അപലപിക്കുന്നു. ഇന്ത്യയിൽ All Eyes on R-afah പോസ്റ്റർ പങ്ക് വച്ച് പ്രമുഖ സിനിമാ താരങ്ങൾ രംഗത്തുവന്നു. ആലിയ ഭട്ട്, റിച്ച ഛദ്ദ, സ്വര ഭാസ്‌കർ, ജൗഹർ ടാൻ, രാധിക ആപ്‌തെ, വരുൺ ധവാൻ, ഫാത്തിമ സന ശൈഖ്, ഹണി സിങ്, സാമന്ത റൂത്ത് പ്രഭു, നോറ ഫത്തേഹി, ദിയ മിർസ തുടങ്ങിയ താരങ്ങളാണ് ഇൻസ്റ്റഗ്രാമിൽ ഫലസ്തീനികൾക്ക് പിന്തുണ അറിയിച്ചത്. ” കുഞ്ഞുങ്ങളുടെ ശിരസ്സ് ഛേദിക്കുന്ന നിങ്ങളുടെ രാജ്യം ഈ ഭൂമുഖത്ത് ആവശ്യമില്ല”.- എന്നാണ് നടൻ നകുൽ മേത്ത കുറിച്ചത്.
മലയാളി താരങ്ങളായ നിമിഷ സജയൻ, കീർത്തി സുരേഷ്, രാജേഷ് മാധവൻ, ബേസിൽ ജോസഫ്, നൈല ഉഷ, ഭാവന, ദുൽഖർ സൽമാൻ, പാർവതി, നിഖില വിമൽ, കാളിദാസ് ജയറാം, സൗബിൻ ഷാഹിർ, സുപ്രിയ മേനോൻ, റിമ കല്ലുങ്കൽ, അന്ന ബെൻ, നിരഞ്ജന, തൻവി റാം, മണികണ്ഠൻ ആചാരി, മീര നന്ദൻ, മൃദുല, അനുമോൾ, രമ്യ നമ്പീശൻ, ഷെയിൻ നിഗം, അനാർക്കലി, ഗൗരി കിഷൻ, അനുപമ, ഷറഫുദ്ധീൻ, അശ്വതി ശ്രീകാന്ത്, റോഷ്‌ന റോയ്, മഖ്ബൂൽ സൽമാൻ, നീരജ് മാധവ്, ആഷിഖ് അബു എന്നിവരും പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. നേരത്തെ കാൻ ഫിലിം ഫെസ്റ്റിവലിൽ മലയാളി താരം കനി കൃസൃതി പ്രതീകാത്മകമായി മുറിച്ച തണ്ണിമത്തന്റെ ചിത്രമുളള ബാഗ് റെഡ് കാർപ്പറ്റിൽ ഉയർത്തിയത് ആഗോള ശ്രദ്ധ നേടിയിരുന്നു.
ഇതിനിടെ ഫലസ്തീന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി മുറവിളി അനുദിനം ശക്തിപ്പെടുന്നു.ഫ്രഞ്ച് പാർലമെന്റിൽ ഫലസ്തീൻ പതാക വീശി ലെസ് ഇൻസൂമിസ് പാർട്ടിയുടെ ഉപനേതാവുമായ സെബാസ്റ്റ്യൻ ദിലോഗു. ഫലസ്തീന്റെ സ്വതന്ത്ര രാഷ്ട്രപദവി ഫ്രാൻസ് അംഗീകരിക്കുമോ എന്ന വിഷയത്തിൽ സംസാരിക്കുമ്പോഴാണ് ഇടതുപക്ഷ എം.പി ഫല്‌സ്തീൻ പതാക വീശിയത്. ഇദ്ദേഹത്തെ രണ്ടാഴ്ചത്തേക്ക് സ്പീക്കർ സസ്‌പെൻഡ് ചെയ്തു.
മെയ് 28 ന്്് യൂറോപ്യൻ രാജ്യങ്ങളായ സ്‌പെയിൻ, അയർലൻഡ്, നോർവേ രാജ്യങ്ങൾ ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി ഔദ്യോഗികമായി അംഗീകരിച്ചതും ചരിത്രപരമായ നീക്കമാണ്, ഇതോടെ 193 രാജ്യങ്ങളിൽ 145 രാജ്യങ്ങൾ ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചു.
ഒക്‌ടോബർ 7 മുതൽ ഗാസയ്‌ക്കെതിരായ ഇസ്രായേൽ യുദ്ധത്തിൽ കുറഞ്ഞത് 36,171 ഫലസ്തീനികൾ കൊല്ലപ്പെടുകയും 81,420 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
തകർക്കപ്പെട്ട കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളുടെ അടിയിൽപ്പെട്ട് നൂറുകണക്കിനുപേരെ കാണാതായി. ഇവരുടെ കൃത്യമായ കണക്കില്ല. ഇസ്രയേല് #സൈന്യം ആശുപത്രികളിലും മറ്റും കൊന്നു കുഴിച്ചുമൂടിയത്. ഇസ്രയേലിലേക്ക് പിടിച്ചുകൊണ്ടുപോയവർ ഇങ്ങനെ സംഭവ പരമ്പരകൾ വേറെയും ഉണ്ട്്. ഗാസയിലൂടനീളം പാർപ്പിടങ്ങൾ, കച്ചവട സ്്ഥാപനങ്ങൾ, സ്‌കൂളുകൾ, ആശുപത്രികൾസ കൃഷിയിടങ്ങൾ നശിപ്പിച്ചു. വെളളവും ഭക്ഷണവും ഇല്ലാതെ ജനം പട്ടിണിയിലാണ്. സുരക്ഷിതമായ സ്ഥലമില്ലാതെ ജനം നെട്ടോട്ടമോടുന്ന ദയനീയ കാഴ്ചയാണ്് കാണുന്നത്. അവരുടെ തലയിലാണ് വീണ്ടും ബോംബിടുന്നത്.