Home NEWS KERALA പ്രകാശ് ജാവഡേക്കറെ കണ്ടെന്നു ഇ.പി. ജയരാജൻ

പ്രകാശ് ജാവഡേക്കറെ കണ്ടെന്നു ഇ.പി. ജയരാജൻ

ഇ.പി. ജയരാജൻ ബിജെപിയിൽ ചേരുന്നതിനു ചർച്ച നടത്തിയെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ വെളിപ്പെടുത്തിയതോടെ സംഭവം സിപിഎമ്മിനും ഇടതുമുന്നണിക്കും നാണക്കേടാണ് സൃഷ്ടിച്ചിരിക്കുന്നത്.

തിരുവനന്തപുരത്തെ ആക്കുളത്തെ മകന്റെ ഫ്‌ലാറ്റിൽവച്ച് കേരളത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവഡേക്കറെ കണ്ടെന്നു എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ സമ്മതിച്ചു. കൂടിക്കാഴ്ച വ്യക്തിപരമായിരുന്നുവെന്നാണ് ഇ.പി പറയുന്നത്. ജാവഡേക്കർ ഇങ്ങോട്ടുവന്ന് കണ്ടതാണ്. തന്നെ പരിചയപ്പെടാനാണ് വന്നത്. അത് വിശ്വസിക്കുന്നു. വീട്ടിൽ വന്ന ആളോട് ഇറങ്ങി പോകാൻ പറയാൻ പറ്റുമോ? . അതു വഴി പോയപ്പോൾ കാണാൻ വന്നതാണ്. മീറ്റിങ് ഉണ്ടെന്ന് പറഞ്ഞ് താൻ ഇറങ്ങി. തൊട്ടു പിന്നാലെ അദ്ദേഹവും ഇറങ്ങി. ജാവഡേക്കറിനെ വീട്ടിലേക്ക് കൊണ്ടു വന്നത് നന്ദകുമാറാണ്. സംസാരിച്ചാൽ മാറി പോകുന്നതല്ല തന്റെ രാഷ്ട്രീയം. തന്നെ കാണാൻ വന്നവരെ കുറിച്ചെല്ലാം പാർട്ടിയോട് പറയേണ്ട കാര്യമില്ലെന്നാണ് ജയരാജൻ പറയുന്നത്.

Read More ഇ.പി. ജയരാജൻ കാവിക്കൂടാരത്തിലേക്ക് വരുന്നതിനു തയ്യാറായിയെന്നാണ് ശോഭ സുരേന്ദ്രൻ വെളിപ്പെടുത്തുന്നത്

ബിജെപി നേതാവ് ശോഭ സുരേന്ദ്രനെ അടുത്ത് കണ്ടിട്ടില്ല. ശോഭ സുരേന്ദ്രനും – കെ സുധാകരനും തമ്മിലുള്ള ആന്തരിക ബന്ധമാണ് ആരോപണത്തിന് പിന്നിൽ . ശോഭയുമായി തന്റെ മകനും ബന്ധമില്ല. കൊച്ചിയിലെ ഒരു കല്യാണത്തിൽ വച്ച് ശോഭ മകന്റെ നമ്പർ വാങ്ങിയിരുന്നു. ശോഭയാണ് മകന് വാട്‌സാപ്പിലൂടെ ചിത്രങ്ങൾ അയച്ചത്. ഡൽഹിയിലേക്ക് പോയിട്ട് രണ്ടു വർഷമായി. വിവാദ ദല്ലാൾ നന്ദകുമാറിന് ഒപ്പം തനിക്ക് പോകേണ്ട കാര്യമില്ലെന്നും ഇ.പി മാധ്യമങ്ങളോടു പറഞ്ഞു.

പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകും. മുഖ്യമന്ത്രി

പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകും. കളങ്കിതരുമായുള്ള സൗഹൃദത്തിൽ ഇ.പി ജാഗ്രത കാണിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻയ
ജയരാജൻ എല്ലാവരുമായി സൗഹൃദം സ്ഥാപിക്കുന്നയാളാണ്. ജയരാജൻ ബന്ധം സ്ഥാപിക്കുമ്പോൾ ജാഗ്രത പാലിക്കാറില്ലെന്ന് മുൻപ് തെളിഞ്ഞതാണ്.
‘തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിൽ തെറ്റായ പ്രചാരണം അഴിച്ചുവിടാറുണ്ട്. ഇ.പി ജയരാജൻ സി.പി.എമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമാണ്. പതിറ്റാണ്ടുകൾ നീണ്ട അദ്ദേഹത്തിന്റെ കമ്മ്യൂണിസ്റ്റ് ജീവിതം ഏതൊരാൾക്കും ആവേശമുണർത്തുന്നത്. കെ.സുരേന്ദ്രനും കെ.സുധാകരനും ഒരേ രീതിയിലാണ് എല്ലാ കാലത്തും പ്രചാരണം നടത്തുന്നത്’..മുഖ്യമന്ത്രി പറഞ്ഞു.ഈ തെരഞ്ഞെടുപ്പ് എൽ.ഡി.എഫിന് കേരളത്തിൽ ചരിത്രവിജയം സമ്മാനിക്കുന്നതായിരിക്കുന്നതായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്താകെ ബി.ജെ.പിക്കെതിരെയുള്ള ജനമുന്നേറ്റമാണ് ദൃശ്യമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എൽഡിഎഫിന്റെ കൺവീനർതന്നെ ബിജെപിയിലേക്കു പോകുന്നതിന് തീരുമാനമെടുത്ത തെളിവാണ് പുറത്തുവരുന്നത് വി.ഡി. സതീശൻ

കേരളത്തിലെ അപ്രസക്തരായ ആളുകൾ ബി.ജെ.പിയിലേക്ക് പോയപ്പോൾ അട്ടഹസിച്ച ആളാണ് മുഖ്യമന്ത്രിയും പല ഇടതുമുന്നണി നേതാക്കളും. തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോൾ കണ്ടത് എൽ.ഡി.എഫിന്റെ കൺവീനർ തന്നെ ബി.ജെ.പിയിലേക്ക് പോകാൻ തീരുമാനം എടുത്തിരുന്നു എന്നതിന്റെ തെളിവുകളാണ്. ഏത് ആയുധം വച്ചാണോ അവർ ആക്രമിക്കാൻ ശ്രമിച്ചത് അത് അവർക്ക് തിരിച്ചടിയായ കാഴ്ച്ചയാണ് കണ്ടത് വി.ഡി സതീശൻ പറഞ്ഞു. തൃശൂരിൽ സി.പി.എം ബി.ജെ.പി ബന്ധം പരസ്യമായി. സി.പി.എം നേതാക്കൾ തന്നെ ബി.ജെ.പിക്ക് വോട്ട് ചെയ്യാൻ താഴേക്ക് നിർദേശിക്കുന്നതിന്റെ തെളിവുകളാണ് തൃശൂരിലെ ഇലക്ഷൻ കമ്മിറ്റി ഹാജരാക്കിയത്. സി.പി.എം മറിച്ച് ബി.ജെ.പിക്ക് വോട്ട് ചെയ്താലും തൃശൂരിൽ കോൺഗ്രസ് സ്ഥാനാർഥി തന്നെ ജയിക്കുമെന്ന് സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version