Home NEWS KERALA ഗുണ്ടാ നേതാവുമായി ചങ്ങാത്തം :ഡിവൈ.എസ്.പി എം.ജി. സാബുവിന് സസ്‌പെൻഷൻ

ഗുണ്ടാ നേതാവുമായി ചങ്ങാത്തം :ഡിവൈ.എസ്.പി എം.ജി. സാബുവിന് സസ്‌പെൻഷൻ

ഗുണ്ടാ നേതാവിന്റെ വിരുന്നിൽ പങ്കെടുത്ത ഡിവൈ.എസ്.പി എം.ജി സാബുവിനെ സസ്‌പെൻഡ് ചെയ്ത് ഉത്തരവ് ഇറങ്ങി. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം ജി സാബുവിനെയാണ് സസ്‌പെൻഡ്്് ചെയ്തത്. ആലുവ ഡിവൈ.എസ്.പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സാബുവിന്റേത് ഗുരുതര അച്ചടക്ക ലംഘനമാണെന്നും പൊലീസിന്റെയും സർക്കാരിന്റെയും സൽപ്പേരിന് കളങ്കം വരുത്തിയെന്നും സസ്‌പെൻഷൻ ഉത്തരവിൽ ചൂണ്ടികാണിക്കുന്നു. സംസ്ഥാനത്ത് ഗുണ്ടാ ആക്രമണവും കൊലപാതകവും പിടിച്ചുപറിയും വർധിത്തിരിക്കെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ ഗുണ്ടാ ചങ്ങാത്തം സർക്കാരിനു പേര് ദോഷം വർധിപ്പിക്കുന്നതായിരുന്നു.

വിരുന്നിൽ പങ്കെടുത്ത ഡിവൈ.എസ്.പിയെ സസ്‌പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നിർദേശം നൽകിയിരുന്നു.

ഗുണ്ടാ തലവൻ തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിൽ നടന്ന വിരുന്നിൽ ഡിവൈഎസ്.പിയ്‌ക്കൊപ്പം പങ്കെടുത്ത രണ്ട് പൊലീസുകാരെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. . ഓപറേഷൻ ആഗിന്റെ ഭാഗമായി അങ്കമാലി പൊലീസ് നടത്തിയ പരിശോധനക്കിടെയാണ് പുളിയനത്തെ ഫൈസലിന്റെ വീട്ടിൽ ഡി.വൈ.എസ്.പിയെയും പോലീസിനെയും കണ്ടെത്തിയത്.

പരിശോധനക്കിടയിൽ ശുചിമുറിയിലൊളിച്ചയാളെ ചോദ്യം ചെയ്തപ്പോഴാണ് ഡിവൈഎസ്പിയാണെന്ന കാര്യം പുറത്തായത്. ഇതോടെ വിവരം റൂറൽ എസ്പിക്ക് കൈമാറി. പൊലീസ് സേനക്ക് നാണക്കേടുണ്ടാക്കിയ സംഭവത്തിൽ വകുപ്പുതല നടപടിക്ക് ശിപാർശ ചെയ്ത പ്രാഥമിക റിപ്പോർട്ട് റൂറൽ എസ് പി മേലുദ്യോഗസ്ഥർക്ക് കൈമാറിയിരുന്നു.
മുൻ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി കൂടിയായ എം ജി സാബു ഈ മാസം 31 ന് വിരമിക്കാനിരിക്കെയാണ് വിവാദത്തിലകപ്പെട്ടിരിക്കുന്നത്.

മലനാട് വാർത്ത വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version