കൊൽക്കത്ത : ഡോ. പി.ബി. സലീം ഐഎഎസിനു ബംഗാളിൽ മികച്ച പൊതു പ്രവർത്തകനുളള മുഖ്യമന്ത്രിയുടെ അവാർഡ്. സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ മുഖ്യമന്ത്രി മമത ബാനർജി മെഡൽ സമ്മാനിച്ചു. മൂവാറ്റുപുഴ സ്വദേശിയായ പി.ബി. സലിം മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറി,
പ്ലാനിങ് ആൻഡ് മോണിറ്ററിങ് സെക്രട്ടറി, ബംഗാൾ ഊർജവികസന കോർപറേഷൻ ലിമിറ്റഡ് (ഡബ്ല്യുബിപിഡിസിഎൽ) സി.എം.ഡി.യുമാണ്, ന്യൂനപക്ഷ ഡവലപ്പ്്‌മെന്റ് ആന്റ് ഫിനാൻസ് കോർപ്പറേഷൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ്. മുൻ കോഴിക്കോട് ജില്ലാ കളക്ടർ ആണ്.
ഡബ്‌ള്യു,ബി.ഡി.സി.എൽ നെ രാജ്യത്തെ ഏറ്റവും വലിയ വൈദ്യുത ഉല്പാദന കമ്പനിയായി ഉയർത്തിയത്് ഇദ്ദേഹത്തിന്റെ നൈപുണ്യമാണ്. കോവിഡ് ദുരന്തകാലത്ത് ബംഗാൾ പൗരൻമാർക്കുവേണ്ടി നടത്തിയ ക്ഷേമ- രക്ഷാ പ്രവർത്തനങ്ങൾ, പ്രകൃതി ദുരന്ത നിവാരണ പ്രവർത്തനങ്ങൾ എന്നിവക്കെല്ലാം മികച്ച അംഗീകാരം ലഭിച്ചിരുന്നു.