മൂവാറ്റുപുഴ : അഖിലേന്ത്യാ മെഡിക്കൽ പരീക്ഷയിൽ ഡോ.വി.എ. ഹംനാസിന് സ്വർണ മെഡൽ. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ നടത്തിയ ഡി.എൻ.ബി. (ഡിപ്ലോമേറ്റ് ഓഫ് നാഷണൽ ബോർഡ്) 2023 ലെ പരീക്ഷയിലാണ് ആലപ്പുഴ മെഡിക്കൽ കോളേജിലെ ഇ.എൻ.റ്റി വിഭാഗം ഡോക്ടറായ ഹംനാസിന് ഒന്നാം സ്ഥാനത്തോടെ സ്വർണമെഡൽ ലഭിച്ചത്്.
ദേശീയ തലത്തിൽ എല്ലാ സർക്കാർ, സ്വകാര്യ മെഡിക്കൽ കോളേജുകളിൽ നിന്നും വിവിധ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ ബിരുദം നേടിയവരാണ് ഈ പരീക്ഷയിൽ പങ്കെടുത്തത്.
അന്തർദേശീയ രംഗത്ത് ഏറെ മൂല്യമുള്ളതാണ് ഡി.എൻ.ബി. ബിരുദം.
മേയ് 10ന് ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വച്ച് നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി സ്വർണ മെഡൽ സമ്മാനിക്കും.
ഷൊർണൂർ സ്വദേശി അബ്ദുൽകലാമിന്റെയും കമറന്നുസയുടെയും മകളായ ഹംനാസ് മൂവാറ്റുപുഴ കുന്നുമ്മേൽകുടിയിൽ ജറിയുടെ ഭാര്യയാണ്.