ഡോണൾഡ് ട്രംപിന്റെ പകരച്ചുങ്കം പ്രാബല്യത്തിലായതോടെ ലോകത്ത് വ്യാപാര യുദ്ധത്തിനു തുടക്കം. ഇന്ത്യ ഉൾപ്പെടെ 60 രാജ്യങ്ങൾക്കെതിരെയാണ് അമേരിക്കയുടെ തിരുവ നടപ്പിലാകുന്നത്. ഇന്ത്യയ്ക്ക് 26 ശതമാനം ആണ് തീരുവ. ഇതിനിടെ ചൈനയ്ക്കുമേൽ 104 ശതമാനം അധികതീരുവയാണ് ഏർപ്പെടുത്തി ട്രംപ് വെല്ലുവിളി ശക്തമാക്കിയതോടെ അമേരിക്കയുടെ ഇറക്കുമതിക്ക് 84 ശതമാനം നികുതി ചുമത്തി ചൈനയും തിരിച്ചടിച്ചു. കഴിഞ്ഞയാഴ്ച യുഎസ് പ്രഖ്യാപിച്ച 34 ശതമാനം തീരുവകൾക്കെതിരെ ചൈന സമാന നിലപാട് എടുത്തതോടെയാണ് പ്രതികാര നടപടിയെന്ന നിലയിൽ ട്രംപി ് 104 ശതമാനത്തിലേക്ക് തിരുവ ഉയർത്തിയത്. അമേരിക്കയുടെ വ്യാപാരരംഗത്തെ ഭീഷണി ചെറുക്കാൻ സജ്ജമാണെന്നും കീഴടങ്ങില്ലെന്നും ചൈന പ്രഖ്യാപിച്ചിരുന്നു. പകരച്ചുങ്കം ലോകരാജ്യങ്ങൾ തമ്മിലുള്ള സമ്പൂർണ വ്യാപാരയുദ്ധമായി മാറുകയാണ്.അമേരിക്കക്കെതിരെ യൂറോപ്യൻ യൂണിയൻ തിരുവ ചുമത്തുന്നതിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. ചർച്ചക്ക് വാതിൽ തുറന്നിട്ടുകൊണ്ടാണ് യൂറോപ്യൻ യൂണിയന്റെ നീക്കം.
യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ യുഎസ് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് താരിഫ് ചുമത്തുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തതായി
‘യുഎസ് താരിഫുകൾ ന്യായീകരിക്കാനാവാത്തതും നാശകരവുമാണെന്ന് ഋഡ കരുതുന്നു, ഇത് ഇരുവിഭാഗത്തിനും ആഗോള സമ്പദ്വ്യവസ്ഥയ്ക്കും സാമ്പത്തിക ദോഷം വരുത്തുന്നു,’ . യൂറോപ്യൻ കമ്മീഷന്റെ പ്രസ്താവന സ്ഥിരീകരിക്കുന്നു.
പകരച്ചുങ്കം പ്രഖ്യാപിച്ചതിൽ അമേരിക്കക്കെതിരെ ആഗോള പ്രതിഷേധം ഉയർന്നിട്ടുണ്ട്. ലോക വിപണിയിൽ വൻതിരിച്ചടിയാണ് നേരിടുന്നത്. അമേരിക്കയിലും ഓഹരി വിപണി തകർന്നടിഞ്ഞു. ഇന്ത്യയടക്കം ആശങ്കയിലാണ്. അമേരിക്കൻ ഉത്പന്നങ്ങൾക്ക് ശരാശരി 9.5 ശതമാനം തീരുവയാണ് ഇന്ത്യ ഈടാക്കുന്നത്. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്കയിൽ ശരാശരി മൂന്ന് ശതമാനമാണ് തീരുവ. ഇതാണ് ഇന്നുമുതൽ മാറുന്നത്.
2021-22 വർഷം മുതൽ ഇന്ത്യയുടെ വലിയ വ്യാപാര പങ്കാളിയാണ് അമേരിക്ക. ഇന്ത്യയുടെ മൊത്തം കയറ്റു മതിയിൽ 18 ശതമാനം അമേരിക്കയിലേക്കാണ്. ഇറക്കുമതിയിൽ 6.22 ശതമാനവും.
ചൈന പ്രതികാരം പ്രഖ്യാപിച്ചപ്പോൾ, ട്രംപ് കമ്പനികൾ യുഎസിലേക്ക് മാറാൻ ആവശ്യപ്പെടുന്നു.
ചൈനയുടെ ഏറ്റവും പുതിയ താരിഫ് പ്രഖ്യാപനത്തിന് ശേഷം യൂറോപ്യൻ വിപണികൾ കൂടുതൽ ഇടിഞ്ഞതായി റിപ്പോർട്ട് ചെയ്യുന്നു.