Home LOCAL NEWS IDUKKI രാജ്യത്തെ ജനാധിപത്യം കൽതുറങ്കിൽ : പി.സി വിഷ്ണുനാഥ്

രാജ്യത്തെ ജനാധിപത്യം കൽതുറങ്കിൽ : പി.സി വിഷ്ണുനാഥ്

ഇടുക്കി : ജനാധിപത്യത്തെ ബിജെപി സർക്കാർ കൽതുറങ്കിൽ അടച്ചെന്ന് എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ് എംഎൽഎ.
കേവല ഭൂരിപക്ഷത്തിന്റെ അടുത്തെങ്ങും എത്താൻ പോലും കഴിയില്ലെന്ന് ബിജെപി മനസിലാക്കി കഴിഞ്ഞു.
അതുകൊണ്ടാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളെ ബിജെപി വേട്ടയാടുന്നത്.

സിപിഎം കോൺഗ്രസിനെതിരെ നിരന്തരം നുണ പ്രചരണം നടത്തുകയാണെന്ന് പി.സി വിഷ്ണുനാഥ് കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയെ വിമർശിക്കുന്ന സിപിഎം കേരളം വിട്ടാൽ രാഹുൽ ഗാന്ധിയുടെ ഫോട്ടോ വെച്ചാണ് വോട്ട് പിടിക്കുന്നതെന്ന് വിഷ്ണുനാഥ് പരിഹസിച്ചു.
യുഡിഎഫ് ചെയർമാൻ എം.ജെ. കുര്യൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ തോമസ് ഉണ്യാടൻ മുഖ്യപ്രഭാഷണം നടത്തി.

യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ്, സി.പി മാത്യു, കെ.എം.എ ഷുക്കൂർ, അഡ്വ: എസ് അശോകൻ, ജെയ്‌സൺ ജോസഫ്, ജോയി. വെട്ടിക്കുഴി, എം.ജെ . ജേക്കബ്, അഡ്വ: രാജൻ ബാബു, ഇ.എം ആഗസ്തി, റോയി കെ പൗലോസ്, ജോയി തോമസ്, പി.പി പ്രകാശ്, തോമസ് രാജൻ, എം.എൻ ഗോപി ബെന്നി തുണ്ടത്തിൽ എന്നിവർ സംസാരിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version