Home LOCAL NEWS IDUKKI ഗോത്ര വർഗ്ഗ മേഖലകളിൽ വോട്ട് തേടി ഡീൻ

ഗോത്ര വർഗ്ഗ മേഖലകളിൽ വോട്ട് തേടി ഡീൻ

അടിമാലി : അടിമാലി പഞ്ചായത്തിലെ ഗോത്ര വർഗ കുടികൾ സന്ദർശിച്ചാണ് യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് വ്യാഴാഴ്ച പ്രചരണം നടത്തിയത്.
രാവിലെ പൈങ്ങോട്ടൂരിലെ ഇടവക പള്ളിയിൽ പെസഹ ചടങ്ങുകളിൽ പങ്കെടുത്ത ശേഷമാണ് ഡീൻ കുര്യാക്കോസ് പ്രചാരണത്തിനായി അടിമാലിയിൽ എത്തിയത്.

അഞ്ചാംമൈലിൽ നിന്നാണ് രാവിലത്തെ പ്രചരണം യുഡിഎഫ് സ്ഥാനാർത്ഥി ആരംഭിച്ചത്.
കുളമാക്കുടി, കട്ടമുടി, തുമ്പിപ്പാറ എന്നിവിടങ്ങളിൽ വോട്ടർമാരെ നേരിൽ കണ്ട ശേഷം ചൂരക്കെട്ടൻകുടിയിൽ എത്തിയ യുഡിഎഫ് സ്ഥാനാർത്ഥിക്ക്
സ്ത്രീകളും കുട്ടികളും ചേർന്ന് സ്വീകരിച്ചു.

മണ്ഡലത്തിലെ ആദിവാസി മേഖലകളിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾക്ക് തുടർച്ച തേടിയാണ് വോട്ട് അഭ്യർത്ഥിക്കുന്നതെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു.
മൊബൈൽ കണക്റ്റിവിറ്റിക്കായി യു.എസ്.ഒ ഫണ്ട് വഴി 91 ബി.എസ്.എൻ.എൽ മൊബൈൽ ടവറുകളാണ് ഇടുക്കി ജില്ലയിൽ മാത്രം സ്ഥാപിച്ചത്. 80 കോടി രൂപയാണ് ഈ പദ്ധതിക്കായി മണ്ഡലത്തിൽ അനുവദിപ്പിച്ചത്. ജൂൺ 30 നകം തന്നെ എല്ലാ ടവറുകളും പ്രവർത്തനക്ഷമമാകും.

എംപി ഫണ്ടിൽ നിന്നും നിരവധി പദ്ധതികളിലാണ് പിന്നോക്ക മേഖലകളിൽ അനുവദിച്ചത്. റോഡുകൾ, ആംബുലൻസ്, പട്ടിക വിഭാഗം വകുപ്പിന് വാഹനം, സി.എസ്.ആർ ഫണ്ടിൽ നിന്ന് സ്‌കൂൾ കെട്ടിടം എന്നി പദ്ധതികൾ നടപ്പിലാക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് ഡീൻ പറഞ്ഞു.
ഇതിനിടയിൽ ഉച്ചഭക്ഷണത്തിന് മച്ചിപ്ലാവിൽ എത്തിയ യുഡിഎഫ് സ്ഥാനാർത്ഥി അവിടെ കടകൾ കയറി വോട്ടർമാരോട് പിന്തുണ തേടി.

കുതിരയളക്കുടി, പ്ലാമല, കൊടക്കല്ല്, നൂറാംകര, കൊരങ്ങാട്ടി, തലമാലി
പെട്ടിമുടി, ചാറ്റുപാറക്കുടി, മച്ചിപ്ലാവുകുടി, തട്ടെക്കണ്ണൻ എന്നി കുടികളിൽ സന്ദർശനം പൂർത്തീകരിച്ച ശേഷമാണ് ഇന്നലത്തെ യുഡിഎഫ് സ്ഥാനാർത്ഥി പ്രചരണം അവസാനിപ്പിച്ചത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version