മൂവാറ്റുപുഴ : അയ്യായിരം വർഷത്തെ ലിഖിത ചരിത്രമുള്ള ഇന്ത്യ എക്കാലത്തും സമാധാനമാണ് ഉയർത്തിപ്പിടിച്ചതെന്നു എഴുത്തുകരനും ഭാഷാ പണ്ഡിതനുമായ ഡോ. ടി.എസ്. ജോയി പറഞ്ഞു. സിറ്റിസൺ ഡയസ് രജത ജൂബിലിയാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച് സുഹൂദ്‌സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്തുള്ള സകല ചിന്തകളെയും, മതങ്ങളെയും, ഇസങ്ങളെയും സ്വീകരിച്ചതാണ് നമ്മുടെ മഹത്വമെന്നും അദ്ദേഹം വിശദീകരിച്ചു. ഭാരത സംസ്‌കാരം ത്യഗത്തിന്റെയും ലാളിത്വന്റേതുമായിരുന്നു. നന്മക്കുവേണ്ടി ജീവത്യാഗം ചെയ്തവരുടെ പാരമ്പര്യമാണ് രാജ്യത്തിനുള്ളത്. ഈ ത്യാഗം ഉൾക്കൊണ്ടുകൊണ്ടാണ് മഹാത്മഗാന്ധി, ജവർഹർലാൽ നെഹ്‌റു ഉൾപ്പെടെയുള്ളവർ പോരാടി അടിമത്വത്തിൽനിന്നു രാജ്യത്തെ മോചിപ്പിച്ചതും മഹാസംസ്‌കൃതി സംരക്ഷിച്ചുപോന്നതും. ഇന്നു ഈ പാരമ്പര്യത്തിനു തകർച്ച സംഭവിച്ചികൊണ്ടിരിക്കുകയാണെന്നും ടി.എസ്്. ജോയി പറഞ്ഞു.
നിർമല ഹയർ സെക്കൻഡറി ഓഡിറ്റോറിയതതിൽ നടന്ന സുഹൃദ്‌സംഗമത്തിൽ ചെയർമാൻ പി.എസ്.എ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. ഫാദർ ആന്റണി പുത്തൻകുളം, കെ.എം.മൂസ, പി.എം. ഏലിയാസ്, അഡ്വ.എൻ. രമേശ്, അസീസ് പാണ്ട്യാരപ്പിള്ളി, എന്നിവർ പ്രസംഗിച്ചു.
സ്‌കൂൾ കോളേജ് വിദ്യാർഥികൾക്കായി ചിത്ര രചന, പ്രസംഗ, ഉപന്യാസ മത്സരവും നടത്തി. മത്സരം ഡയസ് ചെയർമാൻ പി.എസ്. എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് വി.എ. രാജൻ, വി.പി. വിനയകുമാർ, എം.പി. ജോർജ്, അഡ്വ. സി.പി. ജോണി, പായിപ്ര ദമനൻ, ഡേവിഡ് ചെറിയാൻ, ടി.എസ്. മുഹമ്മദ്, ബീനാ വിജയൻ, എന്നിവർ നേതൃത്വം നല്കി.