ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട റെമാൽ ചുഴലിക്കാറ്റ് അതി തീവ്രചുഴലിക്കാറ്റായി ഞായറാവ്ച ് രാത്രിയോടെ ബംഗാൾ തീരത്തിനും ബംഗ്ലദേശിനുമിടയിൽ കരതൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുൻകരുതൽ എന്ന നിലയിൽ കൊൽക്കത്ത വിമാനത്താവള അധികൃതർ ഞായറാഴ്ച ഉച്ച മുതൽ 21 മണിക്കൂർ വിമാന സർവീസുകൾ നിർത്തിവച്ചു. കൂടാതെ, ഈസ്റ്റേൺ, സൗത്ത് ഈസ്റ്റേൺ റെയിൽവേ നിരവധി ട്രെയിനുകൾ റദ്ദാക്കി. ബംഗ്ലദേശ്-ബംഗാൾ തീരത്ത് സാഗർ ദ്വീപിനും ഖേപുപാറക്കും ഇടയിലാണ് റെമാൽ അതിതീവ്ര ചുഴലിക്കാറ്റ് കര തൊടുമെന്ന് വിലയിരുത്തൽ
ഞായറാഴ്ച രാവിലെ മുതൽ ഇടവിട്ടുള്ള മഴയും ശക്തമായ കാറ്റും തെക്കൻ ബംഗാൾ ജില്ലകളെ ബാധിച്ചു, ഇത് സാരമായി ഗതാഗതത്തെ ബാധിച്ചി്ട്ടുണ്ട്്്മണിക്കൂറിൽ 110 മുതൽ 120 കിലോമീറ്റർ വരെ വേഗതയിലും അർദ്ധരാത്രിയോടെ മണിക്കൂറിൽ 135 കിലോമീറ്റർ വേഗതയിലും കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിപ്പ്.
കൊടുങ്കാറ്റ് പശ്ചിമ ബംഗാളിലെയും ബംഗ്ലാദേശിലെയും തീരപ്രദേശങ്ങളിലെ താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ചുഴലിക്കാറ്റ് കണക്കിലെടുത്ത്, മെയ് 26, 27 തീയതികളിൽ പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ്, സൗത്ത് 24 പർഗാനാസ് തീരദേശ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കൊൽക്കത്ത, ഹൗറ, നാദിയ, പുർബ മേദിനിപൂർ എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ വരെ കൊൽക്കത്ത വിമാനത്താവളത്തിൽ 394 വിമാന സർവീസുകളാണ് റദ്ദാക്കിയത്. ഞായറാഴ്ച അഞ്ച് സബർബൻ ട്രെയിനുകൾ റദ്ദാക്കിയപ്പോൾ എട്ട് ലോക്കൽ ട്രെയിനുകൾ തിങ്കളാഴ്ച രാവിലെ സർവീസ് നടത്തില്ലെന്ന് ഈസ്റ്റേൺ റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു.
ബംഗാൾ തീരത്തും വടക്കു കഴിക്കൻ സംസ്ഥാനങ്ങളിലും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കൂടുതൽ എൻഡിആർഎഫ് സംഘങ്ങളെ ബംഗാൾ തീരത്ത് നിയോഗിച്ചു. നാവിക -വ്യോമ സേനകളും സജ്ജമാണ്. വടക്കൻ ബംഗാൾ ഉൾക്കടലിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അസം, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിലും കനത്ത മഴയാണ് പ്രവചിക്കപ്പെടുന്നത്. ജനങ്ങലുടെ സുരക്ഷക്കായി ബംഗാൾ സർക്കാരും ദുരന്ത നിവാരണ സേനയും അടിയന്തര കർമ പദ്ധതികൾ ആവിഷ്‌കരിച്ച് രംഗത്ത് ഉണ്ട്
അറബി ഭാഷയില്‍ ‘മണല്‍’ എന്നാണ് റിമാലിന്റെ അര്‍ഥം. ഒമാനാണ് ചുഴലിക്ക് ഈ പേരിട്ടത്.