Home NEWS INDIA ഹരിയാനയിൽ വർഗീയ കലാപം ; പള്ളികത്തിച്ച് ഇമാമിനെ വെട്ടിക്കൊന്നു

ഹരിയാനയിൽ വർഗീയ കലാപം ; പള്ളികത്തിച്ച് ഇമാമിനെ വെട്ടിക്കൊന്നു

ചണ്ഡിഗഡ്: ഹരിയാനയിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ മുസ്‌ലിം പള്ളിക്ക് തീവെക്കുകയും ഇമാമിനെ കൊലപ്പെടുത്തുകയും ചെയ്തു. ഹരിയാനയിലെ പ്രധാന നഗരമായ
ഗൂർഗാവിലെ അഞ്ജുമൻ മസ്ജിദിന്റെ ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി ഇമാമായ മൗലാന സാദാണ് ( 19) ആണ് കൊല്ലപ്പെട്ടത്. വെട്ടിയും കുത്തിയും ഗുരുതരമായ പരിക്കേറ്റാണ് മരം. ഇമാമിനെ രക്ഷിക്കാനെത്തിയ ഖുർഷിദ് എന്നയാൾക്ക് വെടിയേറ്റ് ആശുപത്രിയിലാണ്.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഗുരുഗ്രാം സെക്ടർ 57ലെ അഞ്ജുമാൻ ജുമാമസ്ജിദാണ് 70-80 പേരടങ്ങുന്ന സംഘം ആക്രമണം നടത്തിയത്. നഗരത്തിലെ ഏക മുസ്ലിം പള്ളിയാണ് ആക്രമണത്തിനിരയായത്.

അക്രമികളെ തിരിച്ചറിഞ്ഞതായും പലരെയും അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. സംഭവത്തെ തുടർന്ന് ആരാധനാലയങ്ങൾക്ക് കൂടുതൽ സുരക്ഷ ഒരുക്കിയിട്ടുണ്ട്.

ഗുരുഗ്രാമിന് സമീപം നൂഹിൽ ഇരു വിഭാഗങ്ങൾക്കിടയിലുണ്ടായ സംഘർഷത്തിൽ രണ്ട് ഹോംഗാർഡുകൾ ഉൾപ്പെടെ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. പൊലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. പലയിടത്തും വാഹനങ്ങൾ കത്തിച്ചു. നൂഹ്, ഗുരുഗ്രാം, പൽവാൽ, ഫരീദാബാദ് എന്നിവിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇൻറർനെറ്റ് സേവനങ്ങൾക്ക് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

നൂഹ് ജില്ലയിലെ നന്ദ് ഗ്രാമത്തിൽ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്രയിൽ ഗോരക്ഷ ഗുണ്ടയും രാജസ്ഥാനിലെ ജുനൈദ്, നസീർ ആൾക്കൂട്ടക്കൊല കേസുകളിൽ പ്രതിയുമായ മോനു മനേസർ യാത്രയിൽ പങ്കെടുക്കുന്നുവെന്ന റിപ്പോർട്ടുകളാണ് അക്രമത്തിൽ കലാശിച്ചത്. യാത്രക്കൊപ്പമുള്ള വാഹനങ്ങളിലൊന്നിൽ മനേസർ ഉണ്ടെന്ന പ്രചാരണം വന്നതോടെ യാത്ര തടയാൻ ഒരു വിഭാഗം ശ്രമിക്കുകയും തുടർന്ന് പരസ്പരം കല്ലേറുണ്ടാവുകയും ചെയ്തു. പ്രദേശത്ത് നിരവധി കടകളും സ്ഥാപനങ്ങളും അഗ്നിക്കിരയായി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version