Home NEWS ഫലസ്തീൻ പ്രതിഷേധം :ന്യൂയോർക്ക് കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ വിദ്യാർഥികൾ അറസ്റ്റിൽ

ഫലസ്തീൻ പ്രതിഷേധം :ന്യൂയോർക്ക് കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ വിദ്യാർഥികൾ അറസ്റ്റിൽ

കൊളംബിയ യൂണിവേഴ്സിറ്റിയിൽ ഫലസ്തീനെ സ്വതന്ത്രമാക്കുക എന്ന പ്രതിഷേധം നൂറിലധികം വിദ്യാർഥികളെ അറസ്റ്റ് ചെയ്തു. ഫലസ്തീനിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുക, അമേരിക്ക ഇസ്രായേലിന് നൽകുന്ന സഹായം നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഒരാഴ്ചയായി വിദ്യാർഥികൾ ശക്തമായ സമരത്തിലായിരുന്നു. കാമ്പസിൽ ഗസ്സ ഐക്യദാർഢ്യ ടെന്റുകൾ നിർമിച്ചാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്. ടെന്റുകൾ വളഞ്ഞാണ് പൊലീസ് വിദ്യാർഥികളെ അറസ്റ്റ് ചെയ്തത്.

പ്രതിഷേധത്തെ തുടർന്ന് റഗുലർ ക്ലാസുകൾ നിർത്തിവെച്ചു. ഇന്ന് മുതൽ ക്ലാസുകൾ ഓൺലൈനായി മാത്രമാണ് ഉണ്ടാവുകയെന്ന് യുണിവേഴ്സിറ്റി പ്രസിഡന്റ് നെമത് മിനൗഷെ ഷഫിക് പറഞ്ഞു. ടെന്റുകൾ നീ്ക്കം ചെയ്യുന്നതിനു നെമത് മിനൗഷെ ഷഫിക് പോലീസിനു അനുമതി നൽകിയതോടെയാണ് പോലീസ് കാമ്പസ്സിനുള്ളിൽ പ്രവേശിച്ചത്. അറസ്റ്റിലായവരിൽ അധ്യാപകരും ഉണ്ട്്്. അമേരിക്കയിലെ ഏറ്റവും പഴക്കമേറിയ പ്രശസ്ത ഗവേഷണ സർവാകലാശാലയാണ് കൊളംബിയ. ഫലസ്തീൻ യുദ്ധം രൂക്ഷമായതുമുതൽ ആരംഭിച്ച പ്രതിഷേധ കാംപയിനെതിരെ ഇസ്രയേൽ അനുകൂലികൾ കടുത്ത രോഷത്തിലായിരുന്നു. വിയറ്റ്‌നാം യുദ്ധത്തിനെതിരെ നടന്ന പ്രതിഷേധങ്ങളെ അനുസമരിക്കുന്നതാണ് ഇപ്പോഴത്തെ വിദ്യാർഥി പ്രക്ഷോഭമെന്ന്്് വിലയിരുത്തുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version