Home NEWS KERALA കോവിഡിന്റെ മറവിൽ കൊള്ള : പി.പി.ഇ കിറ്റ് വാങ്ങിയത് 3 ഇരട്ടി വിലക്കൂട്ടി

കോവിഡിന്റെ മറവിൽ കൊള്ള : പി.പി.ഇ കിറ്റ് വാങ്ങിയത് 3 ഇരട്ടി വിലക്കൂട്ടി

covid 19

കോവിഡ് കാലത്ത് പി.പി.ഇ കിറ്റ് ഇടപാടിൽ വൻ ക്രമക്കേട്. പൊതുവിപണിയെക്കാൾ 3 ഇരട്ടി കൂടുതൽ പണം നൽകിയാണ് പി.പി.ഇ കിറ്റ് വാങ്ങിയതെന്ന്്് സി.എ.ജി കണ്ടെത്തൽ.
2020 മാർച്ച് 28ന് 550 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങി.ഈ കമ്പനിയിൽനിന്ന് നിന്ന് 25000 പി.പി.ഇ കിറ്റ് വാങ്ങാമെന്നാണ് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ വാഗ്ദാനം ചെയ്‌തെങ്കിലും 10000 കിറ്റ് മാത്രമാണ് വാങ്ങിയത്. ഒരുമാസം കഴിഞ്ഞ് ഈ കമ്പനിയെ ഒഴിവാക്കി 800 മുതൽ 1550 രൂപവരെ അധിക തുക നല്കി കിറ്റുകൾ വാങ്ങിയെന്നാണ് റിപ്പോർട്ട്

ഇതോടെ 10.23 കോടി രൂപ അധിക ബാധ്യത സർക്കാരിന് ഉണ്ടായിയെന്നാണ് സിഎജി വിലയിരുത്തിയിരിക്കുന്നത്. രണ്ട് ദിവസത്തിനുള്ളിൽ പി.പി.ഇ കിറ്റിന്റെ വില 1000 രൂപ കൂടി. കുറഞ്ഞ തുകയ്ക്ക് പിപിഇ കിറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത കമ്പനിയെ ഒഴിവാക്കി സാൻ ഫാർമ എന്ന കമ്പനിയിൽനിന്നാണ് മുഴുവൻതുകയും മുൻകൂർ നല്കി പിപിഇ കിറ്റ് വാങ്ങിയത്.
പിപിഇ കിറ്റ് വാങ്ങലിന്റെ പിന്നിൽ വൻ തട്ടിപ്പ് നടത്തിയെന്ന ആരോപണമാണ് ഉയരുന്നത്. കോവിഡ് കാല അഴിമതി സംബന്ധിച്ച സിഎജി റിപ്പോർട്ട് പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ദുരന്തമുഖത്ത് നടത്തിയ വൻകൊള്ളയുടെ ഞെട്ടിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. തകർന്നു വീണത് സർക്കാർ കെട്ടിപ്പൊക്കിയ പിആർ ഇമേജ് ആണ്. മുഖ്യമന്ത്രിയും കെ.കെ ശൈലജയും മറുപടി പറയണം എന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version