Home OPINION പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ഡി.എം.കെ. മത്സരിക്കരുതെന്ന്്മതേതര സമൂഹം ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണ് ?

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ഡി.എം.കെ. മത്സരിക്കരുതെന്ന്്മതേതര സമൂഹം ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണ് ?

0

പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പിൽ പി.വി. അൻവർ നേതൃത്വം നല്കുന്ന ഡിഎംകെ സ്ഥാനാർഥി മത്സരിക്കരുതെന്ന്് മതേതര സമൂഹം ആവശ്യപ്പെടുന്നത്. എന്തുകൊണ്ടാണ്. ഉത്തരം വളരെ വ്യക്തമാണ്. ഡിഎംകെ അവിടെ മത്സരിച്ചതുകൊണ്ട് പി.വി.അൻവറിന് ഒരു നേട്ടവും ലഭിക്കാൻ പോകുന്നില്ല. മറിച്ച ് ഏറെ തിരിച്ചടികൾക്കും സാധ്യതയുണ്ട്. ഒരു പകഷേ, പി.വി.അൻവറിന്റെ രാഷ്ട്രീയ അസ്തമയവും ഇവിടെ സംഭവിക്കും.

നമുക്ക അറിയാം ഇടതുപക്ഷ സ്വതന്ത്ര എംഎൽഎ ആയ പി.വി.അൻവർ
പോലീസിനും പിണറായി സർക്കാരിനുമെതിരെ ഗുരുതരമായ ചില ആരോപണങ്ങൾ ഉയർത്തി പുറത്തുവന്നയാളാണ്.

അദ്ദേഹം ഉന്നയിച്ച പല പ്രശ്‌നങ്ങളും പൊതുവായി ജനത്തെ ബാധിക്കുന്നതായിരുന്നു. മുൻ എഡിഡിപിയുടെ സംഘ്പരിവാർ ബന്ധം. മലപ്പുറത്തെ ക്രിമിനൽവത്കരിക്കുന്നതിന് എസ്പിയായിരുന്ന സുജിത് ദാസിന്റെ പ്രവർത്തനം, സ്വർണക്കള്ളക്കടത്തിലെ പോലീസ് ബന്ധം, കോഴിക്കോട് താമിയുടെ തിരോധാനം, ശബരി മല പൂരം കലക്കൽ എന്നിങ്ങനെ, അൻവർ ഉന്നയിച്ച ഓരോ പ്രശ്‌നങ്ങളും കോളിളക്കം സൃഷ്ടിക്കുന്നതായിരുന്നു.

തുടർന്ന് അദ്ദേഹം ഇടതുപക്ഷം സ്വതന്ത്രനെന്ന ബന്ധം ഉപേക്ഷിച്ചു പുറത്തുവന്ന അദ്ദേഹം ഒരു സാമൂഹ്യസംഘടന രൂപീകരിക്കുകയാണെന്ന് പ്രഖ്യാപിച്ചു. വ്യക്തമായ നയവും, നിലപാടും ഉണ്ടെങ്കിൽ സാമൂഹ്യസംഘടനയ്ക്കും, ഭാവിയിൽ രാഷ്ട്രീയ ബദലിനുവരെ സാധ്യതയുണ്ടെന്നിരിക്കെയാണ് അൻവറിന്റെ നീക്കം ശ്രദ്ധിക്കപ്പെട്ടത്.
സാമൂഹ്യ സംഘടനയാവുമ്പോൾ വിവിധ സംഘടയിൽപ്പെട്ട അനുഭാവികൾക്കും, പ്രവർത്തകർക്കും, സംഘടന രാഷ്ട്രീയത്തോട് താല്പര്യമില്ലാത്തവർ ഉൾപ്പെടെ അംഗമാവുകയും ശക്തിപ്പെടുകയും ചെയ്യും. അ്ൻവർ ഇപ്പോൾ ഉന്നയിച്ചതുപോലെ പ്രശ്‌നങ്ങൾ ഉയർത്തി രംഗത്തുവന്നാൽ തെറ്റ് തിരുത്തുന്നതിന് രാഷ്ട്രീയ പാർട്ടികളും നിർബന്ധിതരാവും. ബഹുജന പ്രസ്ഥാനമായി ശക്തിപ്പെട്ടാൽ അതിന്റെ അടിത്തറയിൽ രാഷ്ട്രീയ പാർട്ടിയും ആലോചിക്കാവുന്നതാണ്.

എന്നാൽ സാമൂഹ്യസംഘട പ്രഖ്യാപിച്ച് ദിവസങ്ങൾ മാത്രം പിന്നിട്ടിരിക്കെയാണ് കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് വരുന്നത്. ഈ തിരഞ്ഞെടുപ്പിൽ പാലക്കാടും ചേലക്കരയും ഡിഎംകെ പിന്തുണക്കുന്ന സ്ഥാനാർഥികളെ പ്രഖ്യാപിച്ചു, ചേലക്കരയിൽ കോൺഗ്രസ് വീട്ട് എൻ.കെ സൂധിറും, പാലക്കാട് എം.എം. മിൻഹാജിയും മത്സരിക്കുമെന്നാണ് പ്രഖ്യാപിച്ചത്.
ഇതിനിടയിൽ ചേലക്കരയിൽ സൂധീറിനെ പിന്തുണച്ചാൽ പാലക്കാട് സ്ഥാനാർഥിയെ പിൻവലിക്കും, അല്ലെങ്കിൽ പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടം സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ചാൽ പിന്തുണയ്്്ക്കാം എന്നിങ്ങനെ നിർദ്ദേശവും വന്നു.ഇത് യുഡിഎഫുമായി വലിയ വാഗ്വാദത്തിനും കാരണമായി.

കഴിഞ്ഞ രണ്ടു ടേമിലും ബിജെപി രണ്ടാം സ്ഥാനത്ത് വന്ന മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ തവണ ഷാഫി പറമ്പിൽ നേരിയ ഭൂരിപക്ഷം 3859 വോട്ടിന് വിജയിച്ച മണ്ഡലത്തിൽ ഡിഎംകെ നൂറുവോട്ട് പിടിച്ചാലും അത് മതേതര വോട്ടുകളാവും. അതിന്റെ പ്രതിഫലനം എങ്ങനെയായിരിക്കും ബാധിക്കുകയെന്ന് അതീവ ഗൗരവമായി ചിന്തിക്കേണ്ടതാണ്. ഡിഎംകെയുടെ പെട്ടിയിൽ വീഴുന്ന വോട്ടിന്റെ വ്യത്യാസത്തിൽ യു.ഡിഎഫോ, എൽഡിഎഫോ പരാജയപ്പെടാനിടയായൽ ബിജെപിയെ ജയിപ്പിച്ച നേതാവെന്ന ആരോപണം പി.വി. അൻവറിനെ ഉയിർത്തെഴുന്നേല്ക്കാൻ സാധിക്കാത്ത വിധം തകർക്കും. പിന്നെ അൻവറിന്റെ മറ്റൊരു ന്യായവും കേൾക്കാൻ മലബാറിലെ ന്യൂനപക്ഷങ്ങൾ അടക്കമുള്ള ജനം തയ്യാറാവില്ല. എൽ.ഡി.എഫും, യുഡിഎഫും പരസ്പരം മത്സരിച്ചില്ലേ, ഞങ്ങളാണോ ബിജെപിയെ തോലപക്കുന്നതിന് റിസ്‌ക്ക് എടുക്കേണ്ടത എന്ന ചോദ്യത്തിനൊന്നും പ്രസക്തി ഉണ്ടാവില്ല. കേരളത്തിൽ എൽഎഡിഎഫും യുഡിഎഫും ഇന്നത്തെ സാഹചര്യത്തിൽ ഒരു മുന്നണിയായി മത്സരിക്കാനാവില്ലെന്ന് രാഷട്രീയം അറിയാവുന്ന എല്ലാവർക്കും ബോധ്യമുള്ളത്.

പാലക്കാട് പി,വി,അൻവർ എത്ര വോട്ട് പിടിക്കുമെന്നതല്ല, മത്സരിക്കുന്നതും പ്രചാരണം നടത്തുന്നതും ഗുണകരമാവില്ല. വോട്ട കൂടുതൽ പിടിക്കുകയും ബിജെപി ജയിക്കുകയും ചെയ്താൽ ഞാൻ ആദ്യം ചൂണ്ടികാണിച്ച പ്രശ്‌നം ഉണ്ടാകും. വോട്ട് തീരെ പിടിച്ചില്ലെങ്കിലോ, അൻവറിനും ഡിഎംകെയ്ക്കും എന്തെങ്കിലും ഭാവി പ്രതീക്ഷിക്കുന്നുവെങ്കിൽ അത് പാലക്കാട് അസ്തമിക്കും. ഡിഎംകെയുടെ പ്രവർത്തകരിൽ തന്നെ ഒരു വിഭാഗം പാലക്കാട് മത്സരിക്കരുതെന്നാണ് പി,വി,അൻവറിനോട് ആവശ്യപ്പെടുന്നത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version