പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും, മുതിർന്ന സിപിഐ എം നേതാവിമായ ബുദ്ധദേബ് ഭട്ടാചാര്യ (80) അന്തരിച്ചു. തെക്കൻ കൊൽക്കത്തയിലെ അദ്ദേഹത്തിന്റെ വസതിയിൽ വ്യാഴാഴ്ച രാവിലെ 8.20 ഓടെയായിരുന്നു അന്ത്യം. ബംഗാളിൽ സിപിഎമ്മിന്റെ ഉയർച്ചയും തളർച്ചയും പങ്കിട്ട നേതാവാണ് ഇപ്പോൾ വിടവാങ്ങിയത്.
2000 മുതൽ 2011 വരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്നു.
1977ൽ കോസിപുരിൽനിന്ന് ആദ്യമായി നിയമസഭാംഗമായി. 1987-96 കാലത്തു വാർത്താവിനിമയ, സാംസ്‌കാരിക വകുപ്പും 1996-99 കാലത്ത് ആഭ്യന്തരവും കൈകാര്യം ചെയ്തു. 2000 ജൂലൈയിൽ ഉപമുഖ്യമന്ത്രിയായി. തുടർന്ന് ് മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തു.
സിംഗൂർ, നന്ദിഗ്രാം ഭൂമി ഏറ്റെടുക്കൽ വിവാദത്തിനു പിന്നാലെ 2011 ൽ നടന്ന തിരഞ്ഞടുപ്പിൽ സിപിഎം പരാജയപ്പെട്ടത് ബുദ്ധദേവിനു തിരിച്ചടിയായിരുന്നു. അദ്ദേഹത്തിന്റെ ലാളിത്യവും ആഢംബരരഹിത ജീവിതവും ശ്രദ്ദേയമായിരുന്നു. 2022ൽ പത്മഭൂഷൺ പുരസ്‌കാരം അദ്ദേഹം നിരസിച്ചിരുന്നു. മുഖ്യമന്ത്രി പദവി ഒഴിയുമ്പോൾ അയ്യായിരം രൂപ മാത്രമായിരുന്നു ബാങ്ക് ബാലൻസ്.
1966-ൽ സിപി ഐ എമ്മിൽ പ്രാഥമിക അംഗമായി. 1968ൽ പശ്ചിമബംഗാൾ ഡെമോക്രാറ്റിക്ക് യൂത്ത് ഫെഡറേഷന്റെ സംസ്ഥാന സെക്രട്ടറിയായി. 71 ൽ സിപിഐ എം സംസ്ഥാന കമ്മറ്റി അംഗവും 82ൽ സെക്രട്ടറിയേറ്റ് അംഗവുമായി. 1984 മുതൽ പാർട്ടി കേന്ദ്രകമ്മറ്റിയിലെ സ്ഥിരം ക്ഷണിതാവായി. 1985ൽ കേന്ദ്രകമ്മറ്റിയിലും 2000ത്തിൽ പി.ബിയിലും എത്ത