കേരളത്തിന്റെ രാഷ്ട്രീയ ചർച്ചകളിൽ ഇനി എന്നും സിപിഎമ്മിനു തലവേദനയാകുന്നതാണ് പാനൂർ ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ രക്്ത സാക്ഷി മണ്ഡപം. സി.പി.എം തൃപ്പങ്ങോട്ടൂർ ലോക്കൽ കമ്മറ്റി നിർമ്മിച്ച രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടനം ഇന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നിർവഹിക്കും. 2015 ൽ പാനൂർ ചെറ്റകണ്ടിയിൽ ആളൊഴിഞ്ഞ പറമ്പിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട ഷൈജുവിന്റെയും സുബീഷിന്റെയും പേരിൽ കൊളവല്ലൂർ തെക്കുംമുറിയിലാണ് രക്തസാക്ഷി സ്മാരകം നിർമ്മിച്ചിരിക്കുന്നത്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കുമെന്നാണ് സിപിഎം പ്രാദേശിക നേതൃത്വം അറിയിച്ചിട്ടുള്ളത്.
സംഭവം വിവാദമായതോടെ ചടങ്ങിൽ സിപിഎം സംസ്ഥാന സെക്രട്ടറി പങ്കെടുക്കുമോയെന്ന് വ്യക്തമല്ല.
”ഇതൊരു പ്രാദേശിക പ്രശ്‌നമാണ്. അതിനെ മലവെള്ളപ്പാച്ചിലാക്കി വാർത്തകളിൽ ചർച്ച ചെയ്യേണ്ട കാര്യമില്ല. പാർട്ടി ജില്ലാ നേതൃത്വമാണ് ഇക്കാര്യത്തിൽ മറുപടി പറയേണ്ടത്- എന്നായിരുന്നു കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച ചോദ്യത്തിനു എം.വി. ഗോവിന്ദന്റെ മറുപടി.
, ”ഞാൻ പരിപാടിയിൽ പങ്കെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പാർട്ടിയാണ്. അതിനെക്കുറിച്ച് മറ്റൊരു ചർച്ചയും ഇല്ല. ‘ എന്നും പ്രതികരിച്ചിരുന്നു. വിഷയത്തിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജനും പ്രതികരിച്ചില്ല്.
സംഭവം നടക്കുമ്പോൾ അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ ബോംബ് നിർമിച്ചവരെ തള്ളിപ്പറഞ്ഞിരുന്നു. പാർട്ടിക്ക് സംഭവവുമായി ബന്ധമില്ലെന്നും ബോംബ് നിർമിച്ചവർ പാർട്ടി പ്രവർത്തകരല്ലെന്നുമായിരുന്നു കോടിയേരിയുടെ വിശദീകരണം.
എന്നാൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ഷൈജുവിന്റെയും സുബീഷിന്റെയും മൃതദേഹം സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജൻ ഏറ്റുവാങ്ങിയത്് ശ്രദ്ധിക്കപ്പെട്ടു. തുടർന്ന്്് 2016 മുതൽ സിപിഐഎം ഇരുവരുടെയും രക്തസാക്ഷിദിനാചരണം ആചരിച്ചു. പിന്നീട് ഇരുവർക്കും സ്മാരകം നിർമിക്കാൻ ധനസമാഹരണം നടത്തിയിരുന്നു. സിപിഐഎം രക്തസാക്ഷികളുടെ പട്ടികയിൽ ഇരുവരുടെയും പേരും ചേർത്തു. ആർഎസ്എസ് ആക്രമണം പ്രതിരോധിക്കുന്നതിനിടെയാണ് ഇവർ കൊല്ലപ്പെട്ടതെന്നാണ് പാർട്ടിയുടെ വിശദീകരണം.
ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവരെ ആദരിക്കുന്നത്് സിപിഎം അക്രമത്തെയും തീവ്രവാദത്തെയും പ്രോത്സാഹിപ്പിക്കുന്നുവെന്നതിനു തെളിവാണെന്ന്് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ആരോപിച്ചു.
ബോംബ് നിർമ്മാണത്തിനിടെ് കൊല്ലപ്പെട്ട രണ്ട് ക്രിമിനലുകൾക്ക് രക്തസാക്ഷി മണ്ഡപം നിർമ്മിക്കുന്നതിലൂടെ സി.പി.എം കേരളീയ പൊതുസമൂഹത്തെ വെല്ലുവിളിക്കുകയാണ്. സമാധാന ജീവിതം ആഗ്രഹിക്കുന്ന കേരളീയരെ ചതിക്കുകയും ഒറ്റുകൊടുക്കുകയുമാണ് സി.പിഎം ചെയ്യുന്നത്. എല്ലാത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളേയും പ്രോത്സാഹിപ്പിക്കുകയും ഒത്താശ ചെയ്യുകയും ചെയ്യുന്ന മാഫിയ സംഘമായി സി.പി.എം അധപതിച്ചുവെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറയുന്നത്.
രാഷ്ട്രീയ എതിരാളികളെ കൊല്ലുന്നതിന് വേണ്ടി ബോംബ് നിർമ്മാണത്തിന് പോലും അനുമതി നൽകുന്ന പാർട്ടിയാണ് സി.പി.എം. സമൂഹത്തിന് തന്നെ ഭീഷണിയാണ്. സതീശൻ വിശദീകരിച്ചു.
സിപിഎം പങ്കാളിത്തമുള്ള അക്രമങ്ങളിലും സ്‌ഫോടനങ്ങളിലും ജനവികാരം എതിരാകാതിരിക്കാൻ ആദ്യം സംഭവത്തെ തള്ളിപ്പറയുകയും പിന്നീട് പ്രതികളുടെ സംരക്ഷണം ഏറ്റെടുക്കുന്നതും പതിവാണ്. ഈ സ്‌ഫോടന സംഭവത്തിലും ഇതാണ് കാണുന്നത്.
സിപിഎം പങ്കാളിത്തമുള്ള അക്രമങ്ങളിലും സ്‌ഫോടനങ്ങളിലും ജനവികാരം എതിരാകാതിരിക്കാൻ ആദ്യം സംഭവത്തെ തള്ളിപ്പറയുകയും പിന്നീട് പ്രതികളുടെ സംരക്ഷണം ഏറ്റെടുക്കുന്നതും പതിവാണ്. ഈ സ്‌ഫോടന സംഭവത്തിലും ഇതാണ് കാണുന്നത്.