ന്യൂഡൽഹി: ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിൽ ശിക്ഷാ ഇളവ് റദ്ദാക്കിയതിനെതിരെ പ്രതികളും ഗുജറാത്ത് സർക്കാരും നൽകിയ ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിൽ ശിക്ഷാ ഇളവ് റദ്ദാക്കിയതിനെതിരെ പ്രതികളും ഗുജറാത്ത് സർക്കാരും. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.
കേസിലെ 11 പ്രതികൾക്ക് സംസ്ഥാന സർക്കാർ അനുവദിച്ച ഇളവ് റദ്ദാക്കിയ സുപ്രീം കോടതിയുടെ ജനുവരി 8 ലെ വിധിയെ ചോദ്യം ചെയ്താണ് സർക്കാരും പ്രതികളും കോടതിയെ സമീപിച്ചത്.
2002-ൽ വർഗീയ കലാപത്തിനിടെ ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും അവരുടെ കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത 11 പ്രതികളെയും നേരത്തെ ശിക്ഷായിളവ് നൽകി വിട്ടയിച്ചിരുന്നു. ബിൽക്കീസ് ബാനു ഉൾപ്പെടെയുള്ള ഹരജിക്കാർ സുപ്രീം കോടതിയിൽ ഇതിനെ ചോദ്യം ചെയ്തു. കുറ്റവാളികളെ മോചിപ്പിക്കാനുള്ള ഗുജറാത്ത് സർക്കാറിൻറെ തീരുമാനം ജനുവരി എട്ടിന് കോടതി റദ്ദാക്കി.
ജസ്വന്ത് നയ്, ഗോവിന്ദ് നയ്, ശൈലേഷ് ഭട്ട്, രാധേശ്യാം, ബിപിൻ ചന്ദ്ര ജോഷി, കേസർഭായ് വൊഹാനിയ, പ്രദീപ് മോർധിയ, ബകാഭായ് വൊഹാനിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേഷ് ചന്ദന എന്നിവരാണ് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നത്.