മൂവാറ്റുപുഴ : വാളകത്ത് ഇതരസംസ്ഥാന തൊഴിലാളിയുടെ മരണം മർദനമേറ്റെന്ന് പോലീസ്. ആന്തരികമായയ ക്ഷതം സംഭവിച്ചതായാണ് പോസ്്റ്റുമോർട്ടം റിപ്പോർട്ട്. തലയുടെ വലത് ഭാഗത്ത് മർദനമേറ്റതിനെ തുടർന്ന് തലച്ചോറിനകത്ത് രക്തസ്രാവം ഉണ്ടായത് മരണ കാരണമെന്നു വിലയിരുത്തുന്നു. ശ്വാസകോശത്തനും തകരാർ സംഭവിച്ചു. അരുണാചൽ സ്വദേശി അശോക് ദാസ്(26) ആണ് കൊല്ലപ്പെട്ടത്. കേസിൽ അറസ്റ്റിലായവരെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.
വ്യാഴാഴ്ച രാത്രിയാണ് സംഭവം .ഹോട്ടലിൽ കൂടെ ജോലി ചെയ്തിരുന്ന പെൺസുഹൃത്തിന്റെ വീട്ടിൽ രാത്രി എത്തിയതായിരുന്നു അശോക് ദാസ.് ഈ വീട്ടിൽ മറ്റൊരു പെൺകുട്ടിയും താമസിക്കുന്നുണ്ട്്. ഇവിടെ മദ്യപിച്ച് ബഹളം ഉണ്ടാക്കിയതായും, കൈയിൽ മുറിവേറ്റ് പുറത്തുവന്ന ഇദ്ദേത്തെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തുവെന്നാണ് നാട്ടുകാർ പറയുന്നത്. തർക്കതിനിടെ ജനാലിന്റെ ഗ്ലാസ് ഇടിച്ചുപൊട്ടിച്ചതാണ് കൈയ് മുറിയാനിടയാക്കിയതെന്നാണ് അറിയുന്നത്.
പുറത്തുവന്ന അശോക് ദാസ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബലമായി പിടിച്ച് തൂണിൽകെട്ടിയിട്ടു.ഇതിനിടയിലെ ആൾക്കൂട്ട മർദ്ദനമാണ് മരണത്തിനിടയാക്കിയതെ്ന്നാണ് കരുതുന്നത്. രക്ഷപ്പെടാനുളള ശ്രമത്തിനിടെ ഉയരമുളള മതിൽക്കെട്ടിൽനിന്ന് ചാടിയതായും വിവരമുണ്ട്.
കേസിൽ വിജീഷ്, അനീഷ്, സത്യൻ, സൂരജ്, കേശവ്, ഏലിയാസ് കെ പോൾ, അമൽ, അതുൽ കൃഷണ, എമിൽ , സനൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളുടെ മൊബൈൽ ഫോണിൽ നിന്ന് അശോക് ദാസിനെ തൂണിൽ കെട്ടിയിട്ട് മർദിച്ചതിന്റെ ദൃശ്യങ്ങൾ ലഭിച്ചെന്ന് പൊലീസ് അറിയിച്ചു. ് പല ദൃശ്യങ്ങളും ഡിലീറ്റ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു. ഡിലീറ്റ് ചെയ്ത ദൃശ്യങ്ങൾ ഏതൊക്കെയാണെന്ന് അറിയാൻ വേണ്ടി സൈബർ സെല്ലിനെ സമീപിച്ചതായും പൊലീസ് പറഞ്ഞു.