നമുക്ക് രാജ്യത്തെ സ്വേച്ഛാധിപത്യത്തിൽ നിന്ന് രക്ഷിക്കണം : കെജ്രിവാൾ
ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) തലവനുമായ അരവിന്ദ് കെജ്രിവാൾ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെ പുറത്തിറങ്ങി. വെള്ളിയാഴ്ച വൈകിട്ട് ജയിൽ കവാടത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഉൾപ്പെടെ നേതാക്കൾ കെജ്രിവാളിനെ സ്വീകരിച്ചു. ആഹ്‌ളാദം പങ്കിടാൻ എത്തിയ ആയിരകണക്കിനു എഎപി പ്രവർത്തകരെ കെജ്രിവാൾ അഭിസംബോധന ചെയ്തു.
‘ഞാൻ തിരിച്ചെത്തി’ ‘എല്ലാവരുടെയും മുന്നിൽ നിൽക്കാൻ കഴിഞ്ഞതിൽ സന്തോഷം തോന്നുന്നു, ഞാൻ ഉടൻ മടങ്ങിവരുമെന്ന് നിങ്ങളോട് പറഞ്ഞു,
‘എനിക്ക് എല്ലാവരോടും നന്ദിയുണ്ട്. ഇതാ ഞാൻ. ഹനുമാനോട് ആദ്യമായി നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു, ഹനുമാൻ ഭഗവാന്റെ അനുഗ്രഹം എനിക്ക് ഉണ്ട്. സുപ്രീം കോടതിയിലെ ജഡ്ജിമാരോട് നന്ദിയുണ്ട്. അവർ കാരണമാണ് ഞാൻ നിങ്ങളുടെ മുന്നിലുള്ളത്. നമുക്ക് രാജ്യത്തെ സ്വേച്ഛാധിപത്യത്തിൽ നിന്ന് രക്ഷിക്കണം,’ കെജ്രിവാൾ പറഞ്ഞു.
Read More അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം : ബിജെപിക്ക് വൻ തിരിച്ചടി
രാവിലെ 11 മണിക്ക് ന്യൂഡൽഹിയിലെ കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രം സന്ദർശിക്കുമെന്നും ഉച്ചയ്ക്ക് 1 മണിക്ക് എഎപി ഓഫീസിൽ വാർത്താസമ്മേളനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കൊണാട്ട് പ്ലേസിലെ ഹനുമാൻ മന്ദിറിൽ തന്റെ അനുയായികളോട് ഒത്തുകൂടാനും ഡൽഹി മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
50 ദിവസത്തെ ജയിൽവാസത്തിന് ശേഷം ഇടക്കാല ജാമ്യം നേടി കെജ്രിവാൾ പുറത്തിറങ്ങിയത് എഎപിക്കും ഇന്ത്യ സഖ്യത്തിനും വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. രാജ്യത്തുട നീളം കെജ്രിവാൾ പ്രചാരണത്തിനിറങ്ങുമെന്ന് എഎപി വൃത്തങ്ങൾ സൂചിപ്പിച്ചു.