Home NEWS INDIA കെജ്രിവാളിനെ ഏത് തടവറയിലാകും അടയ്ക്കുക

കെജ്രിവാളിനെ ഏത് തടവറയിലാകും അടയ്ക്കുക

ഫയല്‍ ചിത്രം

ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാളിന്റെ കസ്്റ്റഡി കാലാവാധി വ്യാഴാഴ്ച അവസാനിക്കും. അറസ്റ്റ് ചോദ്യം ചെയ്ത്്് സമർപ്പിച്ച ഹർജി ഹൈക്കോടതി ബുധനാഴ്ച വാദം കേട്ടെങ്കിലും ഇടക്കാല ജാമ്യം അനുവദിക്കാൻ തയ്യാറായില്ല. ഇ.ഡി. ക്ക് നോ്ട്ടീസ് അയക്കുന്നതിന് തീരുമാനിക്കുകയും കേസ് ഏപ്രിൽ മുന്നിലേക്ക് മാറ്റുകയും ചെയ്തു. ഇതോടെ വ്യാഴാഴ്ച കസ്റ്റഡി കാലാവധി അവസാനിച്ച് കോടതിയിൽ ഹാജരാക്കുന്ന കെജ്രിവാളിനെ ജയിലിലേക്ക് റിമാന്റ് ചെയ്യുമെന്നാണ് കരുതുന്നത്.

തെരഞ്ഞെടുപ്പ് മുൻനിർത്തിയാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അരവിന്ദ് കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു. മദ്യനയ അഴിമതിക്കേസിലെ എല്ലാ അറസ്റ്റും നിയമ വിരുദ്ധമാണ്. ഇ.ഡിയുടെ നടപടിക്രമങ്ങളിലെല്ലാം അടിമുടി നിയമ വിരുദ്ധത നിറഞ്ഞു നിൽക്കുകയാണെന്നും കെജ്‌രിവാളിൻറെ അഭിഭാഷകൻ മനു അഭിഷേക് സിങ്‌വി കോടതിയിൽ വാദിച്ചു.

ഇ.ഡി രാഷ്ട്രീയപരമായാണ് പ്രവർത്തിക്കുന്നതെന്നും മാതൃകാപെരുമാറ്റ ചട്ടം നിലവിൽ വന്ന ശേഷമാണ് അറസ്റ്റുണ്ടായതെന്നും ജനാധിപത്യവിരുദ്ധമാണ് അറസ്റ്റെന്നും സിങ്‌വി കോടതിയിൽ ചൂണ്ടിക്കാട്ടി. തുടർ്ന്നാണ്് ഇ.ഡിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചത്. എന്നാൽ ഇ.ഡിക്ക് നോട്ടീസ് അയക്കുകയല്ല വേണ്ട,എത്രയും പെട്ടന്ന് കെജ്‌രിവാളിനെ മോചിപ്പിക്കണം എന്ന് കാട്ടി ഉപഹരജിയും നൽകി. ഈ ഉപഹരജിയിലും നോ്ട്ടീസ് അയക്കുന്നതിനു തന്നെ വിധിച്ചു.
റിമാന്റിലായാൽ കെജ്രിവളിനെ തീഹാർ ജയിലിലാവും പാർപ്പിക്കുക. കെജ്രിവാളിനായി തിഹാർ ജയിലിൽ തയ്യാറെടുപ്പുകൾ തുടങ്ങിയതായും 5-ാം നമ്പർ ജയിലിലെ സെല്ലുകൾ ഒഴിപ്പിച്ചുവെന്നും റിപ്പോർട്ട് ഉണ്ട്.
ഇ.ഡി. കസ്റ്റഡിയിൽ നിലവിൽ പാർപ്പിച്ചിരിക്കുന്നത് എൻഫോർസ്മെന്റ് ഡയറക്ടറേറ്റിന്റെ ആസ്ഥാനത്തെ ലോക്കപ്പ് സെല്ലിലാണ് കെജ്രിവാൾ.
Z പ്ലസ് സുരക്ഷ ഉള്ള കെജ്രിവാൾ. മുഖ്യമന്ത്രി പദവിയുള്ള തടവുകാരനാണ്. ഏത് സെല്ലിലാണ് പാർപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കുന്നില്ലെങ്കിലും സുരക്ഷാ സജ്ജീകരണങ്ങൾ നടപ്പിലാക്കി തുടങ്ങിയതായി സൂചനയുണ്ട്. കെജ്രിവാളും കൂടി എത്തുന്നതോടെ എഎപി നേതാക്കളുടെ കൂ്ട്ട ജയിൽ വാസത്തിനാണ് തിഹാർ ജയിൽ സാക്ഷ്യം വഹിക്കുന്നത്.
എഎപി നേതാവും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, രാജ്യസഭാ അംഗം സഞ്ജയ് സിങ്, മുൻ മന്ത്രി സത്യേന്ദ്ര ജയിൻ എന്നിവർ ഇവിടെ തടവിലാണ്.

എന്നാലും എല്ലാവരെയും ഒററയ്ക്കാണ് സെല്ലിലിട്ടിരിക്കുന്നത്. സ്ഥാനം രാജിവയ്ക്കില്ലെന്നു പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ംമുഖ്യമന്ത്രിയുടെ ഓഫീസ് തിഹാർ ജയിലിൽ പ്രവർത്തിക്കുന്നതിന് അനുവദിക്കുമോയെന്നതും ചോദ്യമാണ്. കോടതി അനുവദിച്ചാൽ അതും രാജ്യത്ത് ശ്രദ്ധിക്കപ്പെടുന്ന തീരുമാനമായിരിക്കും.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version